ഹോം വര്‍ക്ക് ചെയ്യാത്ത വിദ്യാര്‍ത്ഥികളെ നഗ്നരാക്കി മുട്ടുകുത്തി നിര്‍ത്തി
വിശാഖപട്ടണം: ക്ലാസില്‍ കുസൃതി കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പഠിപ്പിപ്പില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അധ്യാപകര്‍ മാതൃകാപരമായ ശിക്ഷകള്‍ നല്‍കുന്നത് പതിവാണ്, എന്നാല്‍ വിശാഖ പട്ടണത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപകര്‍ നടത്തിയ ക്രൂരത ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി.
മണ്ഡല്‍ പരിഷത്ത് പ്രൈമറി സ്‌കൂളില്‍ ആയിരുന്നു സംഭവം. ഹോം വര്‍ക്ക് ചെയ്യാതിരുന്ന സഹോദരന്മാരായ വിദ്യാര്‍ഥികളെ അധ്യാപകര്‍ നഗ്നരാക്കി വെയിലത്ത് മുട്ടുകുത്തി നിര്‍ത്തുകയായിരുന്നു. നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന പിഞ്ചു കുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായത്. മൂന്നു മണിക്കൂര്‍ വെയിലത്ത് നിര്‍ത്തിയതിനാല്‍ കുട്ടികള്‍ ബോധരഹിതരായി വീഴുകയും തുടര്‍ന്ന് ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അനില്‍ കുമാര്‍, റാണി കുമാരി എന്നീ അധ്യാപകരാണ് വിദ്യാര്‍ഥിളെ ശിക്ഷിച്ചത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അവരുടെ മാതാവ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ശിക്ഷ വിധിച്ചതെന്നാണ് അധ്യാപകരുടെ വിശദീകരണം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മണ്ഡല്‍ വിദ്യാഭ്യാസ ഓഫീസര്‍ സായിബാബ പറഞ്ഞു. അധ്യാപകര്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ഇ.ഒ കൃഷ്ണ റെഡ്ഡിയും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരിമാണെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു.












Click it and Unblock the Notifications