കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈസ് ചാന്‍സലറെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടു പൂര്‍വ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍, സുരക്ഷ ശക്തം

Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ടു പൂര്‍വ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശുകാരനായ അന്‍കല പൃഥ്വിരാജ്, പശ്ചിമ ബംഗാള്‍ സ്വദേശി ചന്ദന്‍ കുമാര്‍ മിശ്ര എന്നിവരെയാണ് ഈസ്റ്റ് ഗോദാവരി പോലീസ് അറസ്റ്റ് ചെയ്തത്.

28

ഇരുവരും സിപിഐ മാവോയ്‌സ്റ്റ് സംഘത്തില്‍ ചേരാന്‍ ശ്രമിച്ചിരുന്നുവെന്നു പോലീസ് പറയുന്നു. തെലങ്കാന മാവോയ്‌സ്റ്റ് കമ്മിറ്റി സെക്രട്ടറി ഹരിഭൂഷണെ ഇരുവരും കണ്ടിരുന്നുവെന്നും കഴിഞ്ഞ ഡിസംബറില്‍ ചെര്‍ള വനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് ആരോപിക്കുന്നു.

ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രശ്‌നങ്ങളടക്കം നിരവധി വിഷയങ്ങളും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ചയായി. പിന്നീടാണ് ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലന്‍ അപ്പ റാവുവിനെ വധിക്കാന്‍ തീരുമാനിച്ചത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ മാവോവാദത്തിലേക്ക് ആകര്‍ഷിപ്പിക്കാന്‍ വേണ്ട കാര്യങ്ങളും മൂവരും ചര്‍ച്ച ചെയ്തുവെന്നും പോലീസ് പറയുന്നു.

വൈസ് ചാന്‍സലര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്കിടിയില്‍ വികാരം നിലനിന്നിരുന്നു. വൈസ് ചാന്‍സലറെ വധിച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മാവോവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നു അവര്‍ കരുതിയെന്നും ഈസ്റ്റ് ഗോദാവരി എസ്പി വിശാല്‍ ഗുന്നി പറഞ്ഞു.

വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ കൊലപ്പെടുത്തിയ ശേഷം പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ മൂവരും തീരുമാനിച്ചു. കൊലപാതകത്തിന്റെ ഉത്തരവദിത്തം ഏറ്റെടുത്തുള്ള പ്രസ്താവനയാണ് ലഘുലേഖയില്‍ തീരുമാനിച്ചത്. പക്ഷേ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. അപ്പറാവുവിനെ വധിക്കാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി.

English summary
Two students of University of Hyderabad conspire to kill VC, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X