ബംഗളൂരുവില്‍ കൊവിഡിന്റെ രണ്ട് ഉപവകഭേദങ്ങള്‍ കണ്ടെത്തി; കേസുകള്‍ കുതിക്കുന്നു
ബംഗളൂരു: ഒമൈക്രോണ്‍ സബ് വേരിയന്റായ ബിഎ.2 മായി ബന്ധപ്പെട്ട രണ്ട് പുതിയ സാര്‍സ് - കൊവ് - 2 മ്യൂട്ടന്റുകള്‍ ബെംഗളൂരുവില്‍ കണ്ടെത്തി. അതേസമയം, പുതിയ വകഭേദങ്ങളുടെ വ്യാപനശേഷി മനസിലാക്കാനുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഡാറ്റ അനുസരിച്ച്, ബെംഗളൂരുവില്‍ നിന്നുള്ള ഏതാനും സാമ്പിളുകളില്‍ BA.2 ന്റെ ഉപവിഭാഗങ്ങളായ BA. 2.10 , BA.2.12 എന്നിവ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും , ഈ മ്യൂട്ടേഷനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സാമ്പിളുകളും ഡാറ്റയും ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം, ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. വ്യാഴാഴ്ച ആരോഗ്യവകുപ്പ് പങ്കിട്ട കണക്കുകള്‍ പ്രകാരം ബെംഗളൂരു അര്‍ബനില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 300 കേസുകളും ജില്ലയില്‍ 1,428 സജീവ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തനിക്ക് പുതിയ മ്യൂട്ടേഷനെ കുറിച്ച് അറിവൊന്നുമില്ലെന്നും എന്നാല്‍ പുതിയ വേരിയന്റുകളൊന്നും വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നഗരത്തില്‍ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ബി ബി എം പി ( ആരോഗ്യം ) ഡോ. കെ. വി . ത്രിലോക് ചന്ദ്ര പറഞ്ഞു. അടുത്തിടെ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
നഗരത്തിലെ 198 വാര്‍ഡുകളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡോ. ചന്ദ്ര പറഞ്ഞു . അദ്ദേഹം പറയുന്നതനുസരിച്ച്, മഹാദേവപുരയില്‍ നിന്നും നഗരത്തിന്റെ ഈസ്റ്റ് സോണില്‍ നിന്നുമാണ് ഉയര്‍ന്ന എണ്ണം കോവിഡ് -19 കേസുകള്‍ ിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കേസുകളില്‍ എല്ലാം തന്നെ ഒമൈക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്ന പശ്ചാത്തലത്തില്‍ ആശങ്ക ഉയരുന്നുണ്ട് . ഏപ്രില്‍ 12 നും 19 നും ഇടയില്‍, നഗരത്തിലെ പുതിയ കോവിഡ് -19 കേസുകള്‍ ഉയരുകയാണ്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഗവേഷകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരും അടങ്ങുന്ന സംഘവും വികസിപ്പിച്ച മാതൃക അനുസരിച്ച് സംസ്ഥാന തലസ്ഥാനത്തിന്റെ കോവിഡ് വളര്‍ച്ചാ നിരക്ക് 0.105 ആണ് .












Click it and Unblock the Notifications