മോദിയെ കൊല്ലാന്‍ വന്ന ഭീകരര്‍ അറസ്റ്റില്‍
ഗോരഖ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രധാനമന്ത്രി സഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ കൊല്ലാനെത്തിയ രണ്ട് ഭീകരര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഗൊരാഖ്പൂരില്‍ നിന്നും ഭീകരരരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ ചാവാറാണെന്ന് എടിഎസ് .
ഇവരുടെ പക്കല്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പടെ വന്‍ ആയുധ ശേഖരവും എടിഎസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ പാകിസ്താനില്‍ നിന്നും എത്തിച്ചവയാണെന്ന് സൂചന. റാംപൂര്‍ മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടവരാണ് പിടിയിലായ ഭീകരരെന്ന് സംശയം.ഉത്തര്‍പ്രദേശില്‍ മോദി നടത്തുന്ന റാലികളില്‍ വച്ച് അദ്ദേഹത്തെ വധിയ്ക്കാനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടത്.

രാജസ്ഥാനില്‍ നിന്ന് അടുത്തിടയൊണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സ്‌ഫോടനങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംശയമുണ്ട്. അറസ്‌ററിലായ ഭീകരരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications