സ്റ്റോർ റൂമിൽ ആലിംഗനം ചെയ്ത് പ്രിൻസിപ്പലും അധ്യാപികയും! വീഡിയോ വൈറല്‍
ബെംഗളൂരു: സ്കൂള്‍ സ്റ്റോര്‍ റൂമില്‍ രഹസ്യമായി ആലിംഗനം ചെയ്ത അധ്യാപകരെ സ്കൂള്‍ അധികൃതര്‍ സസ്പെന്‍റ് ചെയ്തു. കര്‍ണാടകത്തിലെ ഷിവമോഗയിലെ മാലൂര് ഗ്രാമത്തിലെ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. സ്റ്റോ റൂമില്‍ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം നടന്നത്. ഇരുവരും സ്റ്റോ റൂമില്‍ ആലിംഗനം ചെയ്യുന്ന വീഡിയോ ജനലിലൂടെ വീഡിയോയില്‍ പകര്‍ത്തി മറ്റാരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇരുവരേയും സസ്പെന്‍റ് ചെയ്തതായി കര്‍ണാടക റസിഡന്‍ഷ്യല്‍ സ്കൂള്‍ സൊസൈറ്റി അംഗം നന്ദന്‍ കുമാര്‍ വ്യക്തമാക്കി.
250 വിദ്യാര്‍ത്ഥികളും 20 അധ്യാപകരും സ്കൂളില്‍ ഫണ്ട്. പ്രിന്‍സിപ്പലിന്‍റേയും അധ്യാപികയുടേയും നടപടി സ്കൂളിന്‍റെ ധാരമികതയ്ക്ക് ചേര്‍ന്നതല്ലെന്നും നന്ദകുമാര്‍ പറഞ്ഞു. സ്കൂളില്‍ ഉണ്ടായ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവാദപ്പെട്ടവരോട് തുടര്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications