പാഞ്ഞടുക്കുന്ന ട്രെയ്നുകൾക്കിടയിലൂടെ സിനിമ സ്റ്റൈലിൽ ഫോട്ടോ പിടുത്തം...സംഭവിച്ചതോ...?
ദില്ലി ആസ്റ്റർ സ്കൂൾ വിദ്യാർത്ഥികളായ യഷ് ചന്ദേലിയ, ഷുബാം സായ്നി എന്നിവരാണ് ട്രെയിൻ ഇടിച്ച് മരിച്ചത്.
ദില്ലി: റെയില്‍വേ ട്രാക്കില്‍ വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പാഞ്ഞ് വരുന്ന ട്രെയിനിന് സൈഡില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. മയൂര്‍ വിഹാറിലെ ആസ്റ്റര്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളായ യഷ് ചന്ദേലിയ, ഷുബാം സായ്നി എന്നിവരാണ് മരിച്ചത്.

ട്യൂഷന് കഴിഞ്ഞ ശേഷം സുഹൃത്തുക്കള്‍ക്ക് ഒപ്പം അക്ഷര്‍ധാം റെയില്വേ്സ്റ്റേഷനില് എത്തിയതാണ് യഷും ഷുബാമും. സിനിമയില്‍ കാണുന്ന പോലെ നായകന് ട്രെയിനിന് കുറുകേ ചാടുന്ന ഫോട്ടോ എടുക്കാനായി മയൂര്‍ വിഹാറിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് ക്യാമറ വാടകയ്ക്ക് എടുത്താണ് സംഘം എത്തിയിരുന്നത്. സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ ട്രാക്കിന് അടുത്തെത്തിയത്. 2 ട്രാക്കിലൂടെയും ട്രെയിന്‍ വരുന്നത് കണ്ട് ഫോട്ടോ എടുത്തോളൂ എന്ന് പറഞ്ഞ് ഇരുവരും താഴേക്ക് ചാടുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനിടെ ചാട്ടം പിഴച്ച് ട്രാക്കില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.

ഏകമകന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് യഷിന്റെ അച്ഛനമ്മമാരായ രാജേഷ് കുമാറും കമലും. മകന്റെ ഇഷ്ട വിഭാവം ഉണ്ടാക്കി കാത്തിരിക്കുന്നതിന് ഇടയിലാണ് അപകടവാര്‍ത്ത അറിഞ്ഞതെന്ന് അമ്മ വേദനയോടെ പറയുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications