എടിഎം കവര്‍ച്ച രണ്ട് പേര്‍ അറസ്റ്റില്‍
ദില്ലി: എടിഎം കവര്‍ച്ച പതിവാക്കിയ രണ്ട് ആണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്‌ളസ് ടു പരീക്ഷ കഴിഞ്ഞ രണ്ട് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ദ്വാരകയ്ക്ക് സമീപമുള്ള എടിഎമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. എടിഎമ്മില്‍ എത്തുന്ന പ്രായമേറിയ ആളുകളെ സഹായിക്കാനും മറ്റും ഒപ്പം കൂടിയായിരുന്ന മോഷണം.
പല ബാങ്കുകളില്‍ നിന്നുള്ള കാര്‍ഡുകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഈ കാര്‍ഡുകളുമായി സ്ഥിരം എടിഎമ്മുകളില്‍ കയറുന്നത് ഇവരുടെ പതിവായിരുന്നു.എടിഎമ്മിലെ കീപാഡുകള്‍ പ്രവര്‍ത്തന രഹിതമാക്കിയായിരുന്നു മോഷണങ്ങളില്‍ അധികവും നടത്തുക. ആളുകളെ സഹായിക്കാനെന്ന വ്യാജേന എവര്‍ എടിഎം കൗണ്ടറില്‍ കയറും.

രഹസ്യ പിന്‌കോഡ് മനസിലാക്കിയ ശേഷം കാര്‍ഡ് കൈക്കലാക്കി സൂത്രത്തില്‍ തങ്ങളുടെ കൈവശമുളളകാര്‍ഡ് നല്കിയായിരുന്നു മുതിര്‍ന്ന പൗരന്മാരെ ഇവര്‍ കബളിപ്പിച്ചിരുന്നത്. പണം കൈക്കലാക്കിയാല്‍ ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു സംഘത്തിന്‍റെ പതിവ്. ഒട്ടേറെപ്പേരാണ് യുവാക്കളുടെ തട്ടിപ്പിനിരയായത്. സഹായം ചോദിയ്ക്കുന്ന വ്യക്തികളുടെ അക്കൗണ്ടില്‍ നിന്ന് പരമാവധി പണം ഇവര്‍ പിന്‍വലിയ്ക്കുമായിരുന്നു.












Click it and Unblock the Notifications