കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ വീട്ടില്‍ തിരിച്ചെത്തി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലിബിയയില്‍വെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ വീട്ടില്‍ തിരിച്ചെത്തി. തെലങ്കാന സ്വദേശികളായ ടി ഗോപി കൃഷ്ണ, സി ബല്‍റാം കൃഷ്ണ എന്നിവരെ സപ്തംബര്‍ 15നായിരുന്നു ഐഎസ് മോചിപ്പിച്ചത്. ഇന്ത്യന്‍ അധികൃതരുടെ സംരക്ഷണയില്‍ കഴിഞ്ഞ അവരുടെ മടങ്ങിവരവ് രഹസ്യമായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ഇരുവരും മാനസികമായി തളര്‍ന്നതിനാല്‍ വിശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. പുലര്‍ച്ചെ 4 മണിയോടെ ഇരുവരും വീടുകളില്‍ തിരിച്ചെത്തി.

isis

തീവ്രവാദികളുടെ പിടിയില്‍ മരണത്തെ മുഖാമുഖം കണ്ടുകഴിഞ്ഞതിന്റെ ആഘാതമുള്ളതിനാല്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ദീര്‍ഘകാലം കൗണ്‍സിലിങ് വേണ്ടിവന്നേക്കും. 2015 ജൂലൈ 29നാണ് കര്‍ണാടകത്തില്‍ നിന്നുള്ള ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവര്‍ക്കൊപ്പം ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

2007 മുതല്‍ സിര്‍തി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരായിരുന്നു ഇവര്‍. ലക്ഷ്മികാന്തിനെയും വിജയകുമാറിനെയും തട്ടിക്കൊണ്ടു പോയി 24 മണിക്കൂറിനുള്ളില്‍ മോചിപ്പിച്ചിരുന്നു. മറ്റു രണ്ടുപേരുടെ മോചനത്തിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് അടുത്തിടെ സാധ്യമായത്.

English summary
Two Telugu professors released from IS captivity in Libya return home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X