മോഷണം ആരോപിച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചു, സ്വകാര്യ ഭാഗത്ത് മുളക് പുരട്ടി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ക്ക് മോഷണം ആരോപിച്ച് ക്രൂരമര്‍ദനം. ഇരുവരെയും ജനക്കൂട്ടം നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് അരച്ച് പുരട്ടുകയും ചെയ്തു. 10, 15 വയസ്സ് പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ഇവരെ ശരീരത്തില്‍ എന്തോ കുത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോയില്‍ അതിക്രൂരമായ കാര്യങ്ങളാണ് ഉള്ളത്.
ഒരു കൂട്ടം ആളുകള്‍ ഈ കുട്ടികളെ കൊണ്ട് പച്ചമുളക് കഴിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം മൂത്രം കുപ്പിയില്‍ നിറച്ച് കൊണ്ടുവന്ന് കുടിക്കാനാണ് ആവശ്യപ്പെടുന്നത്. പറഞ്ഞ് ചെയ്തിട്ടില്ലെങ്കില്‍ ഇവരെ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.അക്രമികള്‍ ഈ കുട്ടികളെ പിടികൂടിയ ശേഷം കെട്ടിയിടുകയായിരുന്നു. ഇവര്‍ പണം മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. മറ്റൊരു വീഡിയോയില്‍ മുഖം മണ്ണില്‍ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. ഇവര്‍ കൈകള്‍ പിന്നില്‍ നിന്ന് കെട്ടിയിട്ടുണ്ട്.

വസ്ത്രങ്ങളും അഴിച്ചുമാറ്റിയിട്ടുണ്ട്. ഒരാള്‍ ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് തേക്കുന്നതും കാണാം. കുട്ടികള്‍ വേദന കൊണ്ട് അലറി കരയുന്നുണ്ട്. മഞ്ഞകളറുള്ള ഒരു ദ്രാവകം ഇവരുടെ ശരീരത്തില്‍ കുത്തിവെക്കുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. പത്ര ബസാഹര്‍ പോലീസ് സ്‌റ്റേഷനില്‍ പരിധിയിലാണ് സംഭവം നടന്നത്. ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം വീഡിയോ പുറത്തുവന്ന ഉടനെ നടപടിയെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും, തുടര്‍ന്ന് അറസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications