കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നവീദിനെ പിടിച്ചവര്‍ ഇനി പോലീസാകും, പിന്നെ ശൗര്യ ചക്രയും

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യയുടെ അഭിമാനമായിരുന്നു ആ രണ്ട് പേര്‍. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തി, രണ്ട് ബിഎസ്എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ അവര്‍ ജീവനോടെ പിടികൂടുകയായിരുന്നു.

ഉധംപൂരിലെ പഖ്‌ലായി സ്വദേശി രാകേഷ് കുമാര്‍ ശര്‍മ, നാനാക് നഗര്‍ സ്വദേശി ബിക്രംജിത് സിങ്- ഇവരാണ് ആ രണ്ട് പേര്‍. ലഷ്‌കര്‍ ഭീകരനായ മുഹമ്മദ് നവേദിനെ ജീവനോടെ പിടികൂടിയ ധീരര്‍.

Rakesh Kumar and Bikramjeet

രാജ്യം ഇവരെ ആദരിയ്ക്കുകയാണ്. രാകേഷ് കുമാറും ബിക്രംജിത് സിങും ഇനി പോലീസ് യൂണിഫോം അണിയും. ഇവര്‍ക്ക് കശ്മീര്‍ പോലീസില്‍ ജോലി നല്‍കാന്‍ തീരുമാനമായിക്കഴിഞ്ഞു.

രാജ്യത്തിന്റെ മാനം ഉയര്‍ത്തിപ്പിടിച്ച ഇവര്‍ക്ക് ജോലി നല്‍കിയാല്‍ മാത്രം പോരെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കരുതുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ഇവര്‍ക്ക് ശൗര്യചക്ര ബഹുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജോലി നല്‍കുന്ന കാര്യത്തില്‍ ചില കടമ്പകളൊക്കെ ഉണ്ട്. രാകേഷ് കുമാറിന് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലിയ്ക്ക് കയറാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാല്‍ ബിക്രംജിത് സിങിന്റെ കാര്യത്തില്‍ അങ്ങനയല്ല. അതുകൊണ്ട് വിദ്യാഭ്യാസ മാനദണ്ഡത്തിന്റെ കാര്യത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനെ സമീപിക്കും.

English summary
Two villagers, who apprehended an armed Lashkar-e-Taiba terrorist Mohammad Naved alias Mohammad Usman at village Chirdi in Udhampur district last week, were recruited in Jammu & Kashmir Police on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X