കര്‍ണാടക ബസ്സപകടം, നിഗൂഡത ബാക്കി
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ വോള്‍വോ ബസ്സുകള്‍ അടിക്കടി അപകടത്തില്‍ പെടുന്നത് ഗൗരവമായ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ലോകപ്രശസ്തമായ വോള്‍വോ ബസ്സുകളുടെ കുഴപ്പമാണോ? ഡ്രൈവര്‍ ഉറങ്ങി പോകുന്നതാണോ? ഒരു കമ്പനിയ്‌ക്കെതിരേയുള്ള ആസൂത്രിത നീക്കമാണോ? മൂന്നു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.
രണ്ടാഴ്ച മുമ്പ് ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോയ ബസ്സിന് തീപിടിച്ചതുമുതല്‍ വോള്‍വോ കമ്പനിയുടെ വിദഗ്ധര്‍ ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിനു കാരണമായി സാങ്കേതിക പ്രശ്‌നങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല.

രണ്ട് അപകടങ്ങളും നടന്ന സമയം പരിഗണിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപോകാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഈ റൂട്ടില്‍ സ്ഥിരമായി സര്‍വീസ് നടത്തുന്ന പരിചയ സമ്പന്നരായ ജീവനക്കാരാണ് അപകടത്തില്‍ പെട്ട രണ്ട് ബസ്സുകളിലും ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങാതിരിക്കാനായി മറ്റൊരു ജീവനക്കാരനും ഡ്രൈവറുടെ അടുത്തായി ഉണ്ടാകും. ഇയാള്‍ക്കും ഡ്രൈവിങ് പരിചയമുണ്ടാകുമെന്നതിനാല്‍ ഉറക്കം അല്ല വിഷയമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആദ്യത്തെ ബസ് ജബ്ബാര്‍ ട്രാവല്‍സിന്റെയും രണ്ടാമത്തെ ബസ്സ് നാഷണല്‍ ട്രാവല്‍സിന്റെയുമാണ്. ഇതിന്റെ ഉടമസ്ഥര്‍ ബിസിനസ് സുഹൃത്തുക്കളും ബന്ധുക്കളുമാണ്. രണ്ടു ബസ്സുകളും റോഡിനു നടുവിലുള്ള ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞത്. മറ്റൊരു വാഹനവുമായി ഇത് കൂട്ടിമുട്ടുകയോ മറിയുകയോ ചെയ്തിട്ടില്ല. എങ്ങനെ ഇങ്ങനെ ഈ വോള്‍വോ മള്‍ട്ടി ആക്‌സില്‍ എസി ബസ്സുകള്‍ക്ക് മാത്രം തീപിടിയ്ക്കുന്നു. അന്താരാഷ്ട്ര ബ്രാന്‍ഡായ വോള്‍വോയ്ക്ക് ഇത്തരത്തിലുള്ള ഒരു പരാതി മറ്റൊരു രാജ്യത്തുനിന്നും ലഭിച്ചിട്ടുമില്ല. ചില നിഗൂഡതകള്‍ എപ്പോഴും ബാക്കിയാകുന്നു.
മറ്റാരും വോള്‍വോ എസിബസ്സുകള്‍ ഉപയോഗിക്കുന്നില്ലേ? എന്തുകൊണ്ട് ഈ ബസ്സുകള്‍ മാത്രം കത്തുന്നു? ജീവനക്കാരെ സമയം നോക്കാതെ അടിമപ്പണി എടുപ്പിക്കുന്നുണ്ടോ? ബിസിനസ്സ് തകര്‍ക്കാനുള്ള അട്ടിമറിയ്ക്ക് സാധ്യതയുണ്ടോ?












Click it and Unblock the Notifications