കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പില്‍ സന്ദര്‍ശനം നടത്തി അത്ഭുതമായി വൃന്ദാവനിലെ വിധവകള്‍

നവംബര്‍ 17 മുതല്‍ 21 വരെ പാരീസില്‍ നടന്ന Montier-en-Der photography festival നാണ് ഇവര്‍ യൂറോപ്പിലെത്തിയത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ വിധവകള്‍ താമസിക്കുന്ന വൃന്ദാവനിലെ രണ്ട് വിധവകള്‍ യൂറോപ്പില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളില്‍ ഇടം പിടിച്ചു. വൃന്ദാവനിലെ മീരാസഹഭാഗിനി ആശ്രമത്തിലെ മനു ഘോഷ്(93), ഗൗര്‍വാണി ഷീല്‍(70) എന്നിവരാണ് ഫ്രാന്‍സിലെ ഒരു ഫോട്ടോ എക്‌സ്ബിഷനിലെത്തി ചരിത്രമായത്.

നവംബര്‍ 17 മുതല്‍ 21 വരെ പാരീസില്‍ നടന്ന Montier-en-Der photography festival നാണ് ഇവര്‍ യൂറോപ്പിലെത്തിയത്. ഏകദേശം ഒരാഴ്ച ഇവര്‍ അവിടം ചെലവഴിച്ചു. ഫെസ്റ്റിവലിലെ വിവിധ പരിപാടികളിലും ഇവര്‍ സജീവ സാന്നിധ്യമായിരുന്നു. സുലഭ് ഇന്റര്‍ നാഷണല്‍ സ്ഥാപകന്‍ ഡോ. ബിന്ദേശ്വര്‍ പതക്കിന്റെ നിര്‍ബന്ധപ്രകാരമാണ് ഇവര്‍ പാരീസിലെത്തിയത്.

woman

ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഇരുവരും അതീവ സന്തോഷത്തിലാണ്. ആരാരും അറിയാതെ ഒരു ആശ്രമത്തില്‍ കഴിയുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഇപ്പോള്‍ ലോകമറിയുന്നവരായിരിക്കുന്നു. പാരീസ് സന്ദര്‍ശനം വെറുമൊരു വിനോദ സഞ്ചാരമായിരുന്നില്ലെന്നും അത് വലിയൊരു അനുഭവമായിരുന്നെന്നും ഘോഷ് പ്രതികരിച്ചു.

വൃന്ദാവനിലെയും വാരാണസിയിലെയും ആയിരക്കണക്കിന് വിധകളെ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഏതാണ്ട് 6,000ത്തോളം വിധവകളാണ് വൃന്ദാവനിലുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥലമായതിനാല്‍ വീടും ബന്ധുക്കളെയും ഉപേക്ഷിച്ചാണ് വിധവകളെത്തുന്നത്.

English summary
Two Vrindavan widows make a point with a visit to France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X