കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: ഭീകരരെ തിരിച്ചറിഞ്ഞ് വധിക്കും,സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ ദൗത്യം

  • By Sandra
Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന് സംഘര്‍ഷാവസ്ഥയ്ക്ക് പിന്തുണ നല്‍കുന്ന ഭീകരവാദികളെ തുരത്തുന്നതിനായി ഇന്റലിജന്‍സ് ബ്യൂറോയുടെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കൗണ്ടര്‍ ഇന്റലിജന്‍സ് ഓപ്പറേഷനാണ് കശ്മീരില്‍ നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഇന്ത്യന്‍ സേനയുമായി യോജിച്ചുകൊണ്ടായിരിക്കും കശ്മീരിലെ ഓപ്പറേഷന്‍.

സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് അന്ത്യമാകാത്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

ഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെ

സംഘര്‍ഷങ്ങള്‍

സംഘര്‍ഷങ്ങള്‍

കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്നും ഭീകരരുടെ സ്വാധീനത്തിന്റെ ഫലമായാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കശ്മീര്‍ താഴ് വരയില്‍ ഐസിസ് തത്വങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് ഭീകരര്‍ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് ബ്യൂറോ

ഇന്റലിജന്‍സ് ബ്യൂറോ

നിലവില്‍ കശ്മീരിലെ പ്രശ്‌ന ബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലാണ് ഇന്റലിജന്‍സ് ബ്യൂറോ ശ്രദ്ധ കേന്ദ്രീകരിക്കുക. സംഘര്‍ഷങ്ങളുടെ പ്രഭവകേന്ദ്രം ദക്ഷിണ കശ്മീര്‍ ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്.

സ്‌കൂളുകളും

സ്‌കൂളുകളും

കശ്മീര്‍ താഴ്വരയിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്റലിജന്‍സ് തലവന്മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.

ദൃക്‌സാക്ഷികളുടെ മൊഴികളും

ദൃക്‌സാക്ഷികളുടെ മൊഴികളും

കശ്മീരില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കൊപ്പം പരസ്യമാായി ആയുധങ്ങളുമായി ഭീകരര്‍ നടക്കുന്നുണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴികളും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്.

ഭീകരവാദികളെ

ഭീകരവാദികളെ

ഇന്റലിജന്‍സ് ബ്യൂറോ നേതൃത്വം നല്‍കുന്ന ഓപ്പറേഷനിടെ ഭീകരവാദികളെ കണ്ടെത്തി വധിക്കാനാണ് നിര്‍ദ്ദേശം. ജൂലൈ എട്ടിന് ശേഷം കശ്മീര്‍ താഴ് വരയിലേയ്ക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി

ആഭ്യന്തര മന്ത്രി

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിച്ച് സ്വാഭാവിക നിലയിലെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രണ്ട് ആഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. കശ്മീര്‍ താഴ് വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ആയിരുന്ന ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 75 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 65 ദിവസത്തോളമായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് ഇത്.

ഭീകരരെ

ഭീകരരെ

ഞായറാഴ്ച രണ്ടിടത്തായി സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഏഴ് ഭീകരരെ വധിക്കുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സര്‍വ്വകക്ഷി യോഗം

സര്‍വ്വകക്ഷി യോഗം

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന വിഘടനവാദികളാണ് സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

വിദേശ ഫണ്ടുകള്‍

വിദേശ ഫണ്ടുകള്‍

കശ്മീരില്‍ നടന്നുവരുന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദേശ ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സംശയാസ്പദമായ രീതിയില്‍ പണമിടപാട് നടന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.

English summary
Two week intelligence operation in Kashmir to bring back normalcy in the state. Home minster Rajnath Sing directed to 2 week Counter Intelligence Operation plan to flush out the militants from the valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X