നവജാത ശിശുവിനെ കാണാന്‍ ഭംഗിയില്ല, കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു
മുംബൈ :നീണ്ട 10 മാസത്തെ കാത്തിരിപ്പിന് ശേഷം കണ്മണിക്കായി കാത്തിരിക്കുന്നവരാണ് എല്ലാ അമ്മമാരും. അവര്‍ക്കെന്ത് പോരായ്മണ്ടെങ്കിലും നെഞ്ചോട് ചേര്‍ക്കുന്നവരാണ് അമ്മമാര്‍
രണ്ടാഴ്ച്ചമുന്‍പ് ജനിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. , കാണാന്‍ വൈരൂപ്യമുള്ളതിനാലാണ് ഈ മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. മമതാ ടോടെയുടെയുംഅജയ് ടോടയുടെയും രണ്ടാമത്തെ കുഞ്ഞാണ് വൈരൂപവുമായി പിറന്നത്.

800 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. പ്രായമായവരുടെത് പോലെ ചുക്കി ചുളിഞ്ഞ തൊലിയായിരുന്നു കുട്ടിയ്ക്ക്.മുഖത്തിനു വൈരൂപ്യവും കണ്ണുകള്‍ക്ക് അമിത വലുപ്പവും ഉണ്ടായിരുന്നു.ഈ ദമ്പതികളുടെ 3 വയസ്സുകാരിയായ ആദ്യ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണ്. സുഖപ്രസവമായിരുന്നു മമതയുടെത്.
എന്നാല്‍, പ്രസവ ശേഷം കുഞ്ഞിനെ കണ്ട മാതാപിതാക്കള്‍ ഞെട്ടി. ഇത്ര വൈരൂപ്യമുള്ള കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ട എന്ന് അവര്‍ ഉറപ്പിച്ചു പറയുക മാത്രമല്ല കുഞ്ഞിനു മുലയൂട്ടാന്‍ പോലും വിസമ്മതിച്ചവത്രെ . മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ 50 കാരനായ മുത്തച്ഛന്‍ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം പിന്നിട് കുഞ്ഞിനെ സ്വന്തം വീട്ടില്‍ കൊണ്ട് പോയി.












Click it and Unblock the Notifications