കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര ടൂവീലറിലാണോ; എങ്കില്‍ ഇത് കേള്‍ക്കാതെ പോകരുത്, ഉത്തരവ് ഏപ്രില്‍ മുതല്‍!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഇരുചക്രവാഹനക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കുന്നുവെന്നതാണ് ഉത്തരവ്. വാഹനാപകടങ്ങളില്‍പ്പെട്ട് ഇരുചക്ര വാഹനയാത്രക്കാര്‍ വ്യാപകമായി മരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടടര്‍ന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. ഏപ്രില്‍ ഒന്നുമുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

എന്‍ജിന്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ രാപകല്‍ ഭേദമില്ലാതെ ഹെഡ്‌ലൈറ്റ് കത്തണമെന്നും റണ്ണിംഗ് ലാമ്പ് ഘടിപ്പിച്ച വാഹനമാണെങ്കില്‍ എന്‍ജിന്‍ ഓണാവുമ്പോള്‍ ലൈറ്റ് ഓണാവണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന ഇരുചക്രവാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് സംവിധാനം ഘടിപ്പിച്ചിരക്കണമെന്നും നിര്‍ദേശമുണ്ട്.

automatic-headlight

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനുള്ള സംവിധാനം വാഹനത്തില്‍ ഉണ്ടാവില്ല. ഇതിന് പുറമേ വാഹനം അപകടത്തില്‍പ്പെട്ടാല്‍ തിരിച്ചറിയുന്നതിനുള്ള ഓട്ടോമാറ്റിക് അലാം സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ചും ഗതാഗത മന്ത്രാലയം ആലോചനകള്‍ നടത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കിയേക്കുമെന്നാണ് സൂചന.

English summary
Coming April, motorcycle headlights should be permanently on from the time the engine is fired up, as per new government rules. Motorcycle manufacturers were asked to make two-wheelers with Automatic Headlight On (AHO) feature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X