കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ രണ്ടാം ഭാര്യ എവിടെ? കോണ്‍ഗ്രസിനെ ട്രോളി ഒവൈസി, പാരിതോഷികം തരാം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഒവൈസിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കോണ്‍ഗ്രസ് പ്രചാരണത്തിനാണ് കാമറെഡ്ഡിയില്‍ പ്രസംഗിക്കവെ അദ്ദേഹം മറുപടി നല്‍കിയത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്റെ എതിര്‍പക്ഷത്തായിരുന്നു. അവര്‍ വ്യാജമായ ഒട്ടേറെ പ്രചാരണങ്ങളാണ് തനിക്കെതിരെ നടത്തുന്നത്. കുടുംബത്തെ പോലും രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചു. എനിക്ക് രണ്ട് ഭാര്യമാരുണ്ട് എന്നും അവര്‍ പറഞ്ഞു. ഒരു ഭാര്യ തനിക്ക് ധാരാളമാണെന്ന് ഒവൈസി പരിഹാസ രൂപേണ പറഞ്ഞു....

 എനിക്ക് ഇഷ്ടപ്പെട്ടു

എനിക്ക് ഇഷ്ടപ്പെട്ടു

എനിക്ക് ഒരു ഭാര്യയുമായി പ്രശ്‌നമാണത്രെ. ആരോപണങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു. എവിടെ എന്റെ രണ്ടാം ഭാര്യ. ഒന്നു കാണണമായിരുന്നു. അവര്‍ കണ്ടെത്തുകയാണെങ്കില്‍ പാരിതോഷികം നല്‍കുമെന്നും ഒവൈസി പറഞ്ഞു.

 കാമറെഡ്ഡിയില്‍ തിരഞ്ഞെടുപ്പ്

കാമറെഡ്ഡിയില്‍ തിരഞ്ഞെടുപ്പ്

കാമറെഡ്ഡിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിലാണ് ഒവൈസി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. എംഐഎമ്മിന്റെ ആറ് സ്ഥാനാര്‍ഥികളാണ് കാമറെഡ്ഡിയില്‍ മല്‍സരിക്കുന്നത്.

ഫര്‍ഹീന്‍ ഒവൈസി

ഫര്‍ഹീന്‍ ഒവൈസി

ഫര്‍ഹീന്‍ ഒവൈസിയാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഭാര്യ. ആറ് മക്കളുണ്ട്. അഞ്ച് പെണ്‍മക്കളും ഒരാണ്‍കുട്ടിയും. എന്നാല്‍ ഒവൈസിക്ക് രണ്ട് ഭാര്യമാരുണ്ട് എന്ന് ചിലര്‍ പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ഒവൈസിയുടെ ആരോപണം. ഇതിനുള്ള മറുപടിയാണ് അദ്ദേഹം പ്രസംഗത്തില്‍ നല്‍കിയത്.

എവിടെ മല്‍സരിച്ചാലും

എവിടെ മല്‍സരിച്ചാലും

എംഐഎം എവിടെ മല്‍സരിച്ചാലും കോണ്‍ഗ്രസിന് എതിരാണ് എന്നാണ് അവര്‍ കരുതുന്നത്. നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലേ? മല്‍സരത്തില്‍ ഒരാള്‍ ജയിക്കും മറ്റുള്ളവര്‍ പരാജയപ്പെടും. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റില്ലേ? ഞാന്‍ അമേഠിയില്‍ മല്‍സരിച്ചിരുന്നോ? നിങ്ങളുടെ നേതാവിനെ പോലും സംരക്ഷിക്കാന്‍ നിങ്ങള്‍ക്കാകുന്നില്ല.

കുറ്റം തനിക്ക്

കുറ്റം തനിക്ക്

കോണ്‍ഗ്രസ് തോറ്റാല്‍ കുറ്റം തനിക്കാണെന്നും ഒവൈസി പറഞ്ഞു. ബിജെപിയുടെ ബി ടീമാണ് എംഐഎം എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപിയെ സഹായിക്കാനാണ് അവര്‍ മല്‍സരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയും ഒവൈസി നല്‍കി.

ബിഹാറിലെ ഉദാഹരണം

ബിഹാറിലെ ഉദാഹരണം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ എംഐഎം മല്‍സരിച്ചിരുന്നു. എംഐഎം സ്ഥാനാര്‍ഥി അക്താറുല്‍ ഇമാനിന് മൂന്ന് ലക്ഷം വോട്ടുകിട്ടി. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് 3.25 ലക്ഷം വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക മൂന്നര ലക്ഷം വോട്ട് കിട്ടി ജയിച്ചു. എംഐഎം കിഷണ്‍ഗഞ്ചില്‍ മല്‍സരിച്ചില്ലായിരുന്നുവെങ്കില്‍ ജെഡിയു ജയിക്കുമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

English summary
Two wives? One is too many for me: Owaisi on Congress claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X