മദ്രാസ് ഐഐടിയ്ക്കകത്ത് രണ്ട് സ്ത്രീകള്‍ തൂങ്ങിമരിച്ച നിലയില്‍
ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസ്സിനുള്ളില്‍ രണ്ട് സ്ത്രീകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഐഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ മഹേശ്വരി(34), അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യ വിജയലക്ഷ്മി(47) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഐടി ക്യാമ്പസിനുള്ളിലുള്ള ഹോസ്റ്റലിലാണ് മഹേശ്വരിയെ തൂങ്ങിമരിച്ച നില.ില്‍ കണ്ടെത്തിയത്. മഹേശ്വരയിക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണം എന്നാണ് കരുതുന്നത്. മഹേശ്വരിയുടെ മരണത്തില്‍ അനുശോചിച്ച് ഐഐടി അധികൃതര്‍ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഏത് അന്വേഷണത്തിനോടും സഹകരിയ്ക്കും എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമ്പസ്സിനുള്ളിലെ ക്വാര്‍ട്ടേഴ്‌സിലാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരും കുടുംബ പ്രശ്‌നം മൂലമാണ് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications