സ്ത്രീകളായാല്‍ ഇങ്ങനെവേണം; കള്ളന്‍മാരെ മുളകുപൊടികൊണ്ട് നേരിട്ട് പിടിച്ചുകെട്ടി
പറ്റ്‌ന: രാത്രിയില്‍ ഇലയനക്കം കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ചുവിറയ്ക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍ വീടുതകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ച 4 കവര്‍ച്ചയ്ക്കാരെ ധൈര്യവും ബുദ്ധിയും കൊണ്ട് നേരിട്ട് രണ്ടു സ്ത്രീകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ബിഹാറിലെ ദര്‍ഭാംഗ ജില്ലയില്‍നിന്നാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട് പുറത്തുവന്നത്.
അഷ്ഫിര്‍ കോളനിയിലെ അര്‍ച്ചന ജായും മകളും ഇപ്പോള്‍ പ്രദേശത്തെ താരങ്ങളാണ്. വീട് കവര്‍ച്ചയ്‌ക്കെത്തിയവരെ ഇവര്‍ നേരിട്ടരീതി പോലീസിന്റെ പ്രശംസയും പിടിച്ചുപറ്റി. അമ്മയും മകളും മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് 4 കള്ളന്മാര്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചത്. ആദ്യം ഒന്നു ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് കള്ളന്മാരെ നേരിടാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.

മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കള്ളന്മാര്‍ അകത്തുകയറിയ ഉടന്‍ കൈനിറയെ സൂക്ഷിച്ചിരുന്ന മുളകുപൊടിയുമായാണ് ഇവര്‍ കവര്‍ച്ചക്കാരെ നേരിട്ടത്. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ കള്ളന്മാര്‍ക്ക് മുളകുപൊടി ആക്രമണത്തിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു. കള്ളന്‍മാരെ നാലുപേരെയും അമ്മയും മകളും ചേര്‍ന്ന് വീടിനടുത്തുള്ള മുറിയില്‍ അടച്ചിടുകയും ചെയ്തു.
ഉടന്‍ പോലീസിനെ വിവിരം അറിയിച്ചതോടെ അരമണിക്കൂറിനകം കള്ളന്മാര്‍ അഴിക്കകത്തായി. ലാഹരിയ സാരായി പോലീസ് ആണ് കള്ളന്മാരെ കസ്റ്റഡിയിലെടുത്തത്. കള്ളന്മാരെ ധൈര്യപൂര്‍വം നേരിട്ട അമ്മയെയും മകളും നാട്ടുകാരും പോലീസും ചേര്‍ന്ന് അഭിനന്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications