രണ്ടുസ്ത്രീകള്‍ രാത്രിയില്‍ മദ്യം വാങ്ങാന്‍ പുറത്തിറങ്ങി; ഞെട്ടിക്കുന്ന അനുഭവം
ഗുഡ്ഗാവ്: ഇന്ത്യന്‍ നഗരങ്ങളില്‍ അത് എത്ര തിരക്കേറിയതാണെങ്കിലും രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് ഗുഡ്ഗാവിലെ രണ്ട് സ്ത്രീകള്‍. സന രുചിക എന്നീ പേരുകളിലുള്ള യുവതികളാണ് രാത്രിയില്‍ മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയ അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇവരുടെയും അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
പബ്ബില്‍ പോയി മദ്യപിച്ചാല്‍ കീശകാലിയാകുമെന്നുകരുതി ഇരുപതുകാരികളായ ഇരുവരും ഒരു വൈന്‍ ഷോപ്പിലെത്തി. മദ്യം വാങ്ങി രാത്രി പത്തരയോടെ എംജി റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലെത്തുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഇവര്‍ ആവശ്യപ്പെട്ട മദ്യം കടയുടമ നല്‍കിയെങ്കിലും അയാളുടെ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നെന്ന് സന പറയുന്നു.

രാത്രിയാണെങ്കിലും തിരക്കേറിയ നഗരമായതിനാല്‍ തിരിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് നടക്കാന്‍ തീരുമാനിച്ചു ഇവര്‍. തിരക്കുണ്ടായിരുന്നെങ്കിലും അവിടെ ഒരു സ്ത്രീപോലും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ചിലര്‍ കയറിവന്ന് ഇവരെ ചുറ്റിപ്പറ്റിയത്. എത്രയാണ് ചാര്‍ജ് എന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടത്. സഹായത്തിനായി ഒരു പോലീസുകാരന്‍പോലും അവിടെയുണ്ടായിരുന്നില്ലെന്നത് പോലീസ് സുരക്ഷ എത്രമാത്രമുണ്ടെന്നത് തെളിയിക്കുന്നതായും സന പറഞ്ഞു.
ശല്യക്കാരില്‍നിന്നും രക്ഷപ്പെടാനായി ഓട്ടോറിക്ഷ പിടിച്ചെങ്കിലും ഇവര്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് യാതൊരു പ്രതികരണവും ഇല്ലായിരുന്നു. ഓട്ടോയുടെ സമീപമെത്തിയ ഇവര്‍ ഒരാളുടെ മാറിടത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. ഇടന്‍ വനിതാ പോലീസ് ഹെല്പ് ലൈനില്‍ ബന്ധപ്പെട്ടു. എന്നാല്‍ ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല. ഇതിനുശേഷം പിറ്റേദിവസമാണ് ഇവര്‍ക്ക് പരാതി നല്‍കാനായത്. സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. യാതൊരുവിധ സുരക്ഷിതത്വമില്ലാത്ത ഇന്ത്യന്‍ നഗരത്തിലെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications