കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുസ്ത്രീകള്‍ രാത്രിയില്‍ മദ്യം വാങ്ങാന്‍ പുറത്തിറങ്ങി; ഞെട്ടിക്കുന്ന അനുഭവം

  • By Anwar Sadath
Google Oneindia Malayalam News

ഗുഡ്ഗാവ്: ഇന്ത്യന്‍ നഗരങ്ങളില്‍ അത് എത്ര തിരക്കേറിയതാണെങ്കിലും രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് ഗുഡ്ഗാവിലെ രണ്ട് സ്ത്രീകള്‍. സന രുചിക എന്നീ പേരുകളിലുള്ള യുവതികളാണ് രാത്രിയില്‍ മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയ അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇവരുടെയും അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

പബ്ബില്‍ പോയി മദ്യപിച്ചാല്‍ കീശകാലിയാകുമെന്നുകരുതി ഇരുപതുകാരികളായ ഇരുവരും ഒരു വൈന്‍ ഷോപ്പിലെത്തി. മദ്യം വാങ്ങി രാത്രി പത്തരയോടെ എംജി റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഇവര്‍ ആവശ്യപ്പെട്ട മദ്യം കടയുടമ നല്‍കിയെങ്കിലും അയാളുടെ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നെന്ന് സന പറയുന്നു.

buyingalcohol

രാത്രിയാണെങ്കിലും തിരക്കേറിയ നഗരമായതിനാല്‍ തിരിച്ച് അപ്പാര്‍ട്ട്‌മെന്റിലേക്ക് നടക്കാന്‍ തീരുമാനിച്ചു ഇവര്‍. തിരക്കുണ്ടായിരുന്നെങ്കിലും അവിടെ ഒരു സ്ത്രീപോലും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ചിലര്‍ കയറിവന്ന് ഇവരെ ചുറ്റിപ്പറ്റിയത്. എത്രയാണ് ചാര്‍ജ് എന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടത്. സഹായത്തിനായി ഒരു പോലീസുകാരന്‍പോലും അവിടെയുണ്ടായിരുന്നില്ലെന്നത് പോലീസ് സുരക്ഷ എത്രമാത്രമുണ്ടെന്നത് തെളിയിക്കുന്നതായും സന പറഞ്ഞു.

ശല്യക്കാരില്‍നിന്നും രക്ഷപ്പെടാനായി ഓട്ടോറിക്ഷ പിടിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് യാതൊരു പ്രതികരണവും ഇല്ലായിരുന്നു. ഓട്ടോയുടെ സമീപമെത്തിയ ഇവര്‍ ഒരാളുടെ മാറിടത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. ഇടന്‍ വനിതാ പോലീസ് ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടു. എന്നാല്‍ ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല. ഇതിനുശേഷം പിറ്റേദിവസമാണ് ഇവര്‍ക്ക് പരാതി നല്‍കാനായത്. സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. യാതൊരുവിധ സുരക്ഷിതത്വമില്ലാത്ത ഇന്ത്യന്‍ നഗരത്തിലെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

English summary
Two women on night out groped on Gurgaon’s bustling MG Road after buying alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X