ബെംഗളൂരു മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരിക്ക്
ബെംഗളൂരു: ബെംഗളൂരു മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതരപരിക്ക്. രണ്ട് വയസുള്ള കുഞ്ഞാണ് എസ്‌കലേറ്ററിലെ വിടവിലുടെ വീണ് പരിക്കേറ്റത്. ശ്രീറാംപുര മെട്രോ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. ബെംഗളൂരു മെട്രോയുടെ ഗ്രീന്‍ ലൈനിലാണ് ശ്രീറാംപുര മെട്രോ സ്‌റ്റേഷന്‍. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
കുഞ്ഞിന്റെ മുത്തച്ഛന്‍ കുഞ്ഞിനെ എടുത്തുകൊണ്ട് എ,്കലേറ്റര്‍ കയറുമ്പോള്‍ പെട്ടെന്ന് കുഞ്ഞ് കയ്യില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. എസ്‌കലേറ്ററിന്റെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്ന കുഞ്ഞ് മഹാകവി കുവേംപു റോഡില്‍ വീഴുകയായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീറാംപുര മെട്രോ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 8.07നാണ് സംഭവമുണ്ടായതെന്നും കുഞ്ഞ് വീണ ഉടന്‍ എസ്‌കലേറ്റര്‍ നിര്‍ത്തുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്ന് പറയുന്നു.

സുബ്രമണ്യനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസെത്തി സംഭവ സ്ഥലം പരിശോധിച്ചു. കുഞ്ഞ് നിലവില്‍ ചികിത്സയിലാണ്. ഇന്ദിരാ ഗന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ആണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications