കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ത്ഥനകള്‍ വിഫലം; തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
Sujith Wilson's Body Recovered By Borewell After 60 Hours | Oneindia Malayalam

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ സുജിത് വില്‍സന്‍ മരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.മൃതേദഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു. മരണം സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടെ തന്നെ പോസ്റ്റുമാര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

boydied-15

തിങ്കളാഴ്ച രാത്രി 10.30 ഓടെ കുഴല്‍ക്കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചത്. ക്യാമറ ഇറക്കിയായിരുന്നു പരിശോധന നടത്തിയത്. ഇതില്‍ കുട്ടിയുടെ ശരീര ഭാഗങ്ങള്‍ അഴുകിയ നിലയിലാണെന്ന് വ്യക്തമായി. രണ്ട് മണിയോടെയാണ് ആദ്യ ശരീരഭാഗങ്ങള്‍ പുറത്തെടുത്തത്. കുട്ടിക്കും കുഴല്‍ക്കിണറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ സാങ്കേതിക കടത്തിവിട്ട് എയര്‍ടൈറ്റ് ചെയ്താണ് ശരീരം പുറത്തെടുത്തത്.

വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് അപകടത്തില്‍പ്പെട്ടത്. അഞ്ചുവര്‍ഷം മുമ്പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്. പതിവുപോലെ കിണറിന് അടുത്ത് കളിക്കുകയായിരുന്ന കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന് കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കുട്ടിയും കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.

ആദ്യം 25 അടി താഴ്ചയിലായിരുന്നു കുട്ടി വീണത്. പിന്നീട് ഘട്ടം ഘട്ടമായി 90 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ അഗ്നിശമന സേനയും ദുരന്ത നിവരാണ സേനയും നാട്ടുകാരും അടക്കമുള്ള സംഘങ്ങളുടെ സഹായത്തോടെ കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.

സമാന്തര കിണര്‍ നിര്‍മ്മിച്ച് അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് മറ്റൊരു തുരങ്കം തീര്‍ത്ത് രക്ഷിക്കാനുള്ള സാധ്യതകളായിരുന്നു തിങ്കളാഴ്ച മുതല്‍ തേടിയിരുന്നത്. എന്നാല്‍ താഴ്ചയിലേക്ക് പോകുന്തോറും പ്രദേശത്ത് ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ രക്ഷാ പ്രവര്‍ത്തനം വീണ്ടും വെല്ലുവിളിയായി. ഇതിനിടെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.

കുട്ടിയെ രക്ഷപ്പെടുത്താന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുഴല്‍ക്കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങി. മൃതേദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇതോടെ സമാന്തര കുഴിയെടുക്കുന്ന ശ്രമം നിര്‍ത്തിവെച്ചു, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു.

'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്

മഹാരാഷ്ട്രയില്‍ വീണ്ടും ട്വീസ്റ്റ്, എന്‍സിപിയില്‍ കണ്ണുവെച്ച് ബിജെപി? ശിവസേനയെ വെട്ടും

ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തില്‍ സജീവമാക്കാന്‍ ഹൈക്കമാന്‍ഡ്; എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിയുംഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തില്‍ സജീവമാക്കാന്‍ ഹൈക്കമാന്‍ഡ്; എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിയും

English summary
Two year old boy fell in bore well at thiruchirapally died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X