കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ സഹോദരങ്ങള്‍ക്ക് കൊറോണ; ഇളയ കുട്ടിക്ക് എട്ട് മാസം മാത്രം പ്രായം

  • By Anupama
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സഹോദരങ്ങള്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥീരീകരിച്ചു. ഏഴ് വയസ് പ്രായമുള്ളതും എട്ട് മാസം പ്രായമുള്ളതുമായ സഹോദരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കശ്മീരില്‍ രോഗബാധിതരുടെ എണ്ണം 11 ആയി.

രാജ്യത്തിതുവരേയും 600 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനോടകം പതിമൂന്നിലേറെ പേര്‍ മരണപ്പെടുകയും ചെയ്തു. മുത്തച്ഛനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് കൊറോണ വന്നിട്ടുണ്ടാവുക. സൗദി അറേബ്യയില്‍ നിന്നും വന്ന മുത്തച്ഛന് ഈ മാര്‍ച്ച് 24 ന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

സഹോദങ്ങള്‍ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവരുടെ സാമ്പിളുകള്‍ നേരത്തെ ശേഖരിച്ചിരുന്നുവെന്നും ജെഎല്‍എന്‍എം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ റെയിനാവാരി പറഞ്ഞു.

child

'സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇന്നാണ് പരിശോധനഫലം ലഭിച്ചത്. ഇരുവര്‍ക്കും പോസിറ്റീവാണ്.' ഡോക്ടര്‍ പ്രതികരിച്ചു.

ഉംറയില്‍ പോയ മുത്തച്ഛന്‍ സൗദി അറേബ്യയില്‍ നിന്നും മാര്‍ച്ച് 16 നായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. ഇതേ വിമാനത്തിലായിരുന്നു കശ്മീരില്‍ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച രോഗിയും സഞ്ചരിച്ചത്. ഇവര്‍ രോഗനില തരണം ചെയ്തുവെന്ന് ആശുപത്രി വിട്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് ജമ്മുകശ്മീരില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചത്. ശ്രീനഗറിലെ ഹൈദര്‍പോറില്‍ 65 കാരനായിരുന്നു മരണപ്പെട്ടത്. കശ്മീരിലാകെ 5124 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 300 ഓളം സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

കൊറോണ രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്നും എന്നാല്‍ അത് വലിയ തോതിലുള്ള വര്‍ധനവല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇന്ന് പതിമൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഒമ്പത് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്ന് വീതവും തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ ആദ്യമായി രോഗം ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ആള്‍ക്കാണ് വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 138 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് 126 പേരാണ് ചികില്‍സയിലുള്ളത്.

English summary
Two young siblings test positive for coronavirus in Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X