പബ്ബിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു... സംഭവം ബെംഗളൂരുവില്‍
ബെംഗളൂരു: പബ്ബിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ പബ്ബില്‍ ആയിരുന്നു അപകടം നടന്നത്. പവന്‍ അത്താവാര്‍, വേദ ആര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരും മുപ്പത് വയസ്സ് പിന്നിട്ടവരാണ്.
പബ്ബിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു രണ്ട് പേരും. അപ്പോഴാണ് രണ്ടാം നിലയിലെ തുറസ്സില്‍ നിന്ന് ഇവര്‍ താഴേക്ക് വീണത്.
ഒരു പബ്ലിക്കേഷന്‍ കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു പവന്‍. വേദ ഐടി തൊഴിലാളിയായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. വേദ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പവന്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷം ആയിരുന്നു മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം സംഭവിച്ചത്. പുതിയതായി നിയമിതനായ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ നിരീക്ഷണത്തിനായി റോന്തു ചുറ്റുന്നതിനിടെ ആയിരുന്നു അപകടം ശ്രദ്ധയില്‍ പെട്ടത്. പബ്ബിനെതിരെയും കെട്ടിട ഉമയ്‌ക്കെതിരേയും കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
അപകടം നടക്കുമ്പോള്‍ യുവാക്കള്‍ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications