Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു; രണ്ടു യുവാക്കള്‍ മരിച്ചു

പനാജി: ഗോവയില്‍ മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിക്കുന്നു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരിച്ചു. സുഹൃത്തിന്റെ ജന്മദിനാഘോഷച്ചടങ്ങിലാണ് ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത്.

പനാജിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ബീച്ചിലാണ് സംഭവം. പരിപാടിയില്‍ വിദേശത്തു നിന്നും എത്തിച്ച ബ്രൗണ്‍ ഷുഗറാണ് ഇവര്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

-drugs-wife-husband-678.jpg

അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ഇവരെ ആഘോഷങ്ങള്‍ക്ക് ശേഷം അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപാനത്തിനും പുകവലിക്കും പുറകെ അമിതമായ മയക്ക് മരുന്ന് ഉപയോഗവും കൂടിയായതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

അടുത്തിടെ ഗോവയില്‍ മയക്കുമരുന്ന് അമിതോപയോഗത്താലുള്ള മരണങ്ങള്‍ കൂടി വരുകയാണ്, കഴിഞ്ഞ ന്യൂഇയര്‍ രാത്രിയില്‍ അമിത മയക്കുമരുന്നു ഉപയോഗത്താല്‍ ഒരു വിദേശി മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+