കന്നുകാലി കടത്തിനിടെ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; ആള്‍ക്കൂട്ട കൊലപാതകമെന്ന് കുടുംബം
റായ്പൂര്‍: കന്നുകാലികളെ കടത്തുകയായിരുന്ന ബന്ധുക്കളായ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയില്‍ ആണ് സംഭവം. ഗുരുതരതമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുഡ്ഡു ഖാന് (35), ചന്ദ് മിയ ഖാന് (23) എന്നിവരാണ് മരിച്ചത്. സദ്ദാം ഖുറേഷി (23) എന്നയാള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ഖുറേഷിയും ചന്ദും ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയില്‍ ആണ് താമസിക്കുന്നത്. ഗുഡ്ഡു യുപിയിലെ ഷാംലി ജില്ലയില്‍ നിന്നുള്ളയാളാണ്. അജ്ഞാതസംഘം മൂവര്‍ സംഘത്തെ പിന്തുടര്ന്ന് ആക്രമിച്ചു എന്നും മര്‍ദ്ദനമേറ്റാണ് രണ്ട് പേര് മരിച്ചത് എന്നുമാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സത്യാവസ്ഥ മനസിലാക്കാന്‍ ഖുറേഷിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് അരംഗ് പൊലീസ് പറഞ്ഞു.

'ചിലര്‍ അവരെ പിന്തുടരുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു, അതിനുശേഷം അവരെ മഹാനദി പാലത്തിന് താഴെ കിടക്കുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് ഞങ്ങളുടെ സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു. രണ്ടുപേരെ മഹാസമുന്ദിലെ ആശുപത്രിയില്‍ എത്തിച്ചു, അവിടെ വെച്ച് രണ്ടാമനും മരിച്ചു'' റായ്പൂര്‍ ജില്ലയിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കീര്ത്തന് റാത്തോഡ് പറഞ്ഞു.
പാലത്തില്‍ കന്നുകാലികളുമായി ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട് എന്നും രണ്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാനുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് പറയാന്‍ ഇതുവരെ തങ്ങള്‍ക്ക് തെളിവില്ല എന്നും മൂവരെയും പിന്തുടര്‍ന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മൂവരും ഏകദേശം 30 അടി ഉയരമുള്ള പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പാറക്കെട്ടുകളിലേക്കാണ് ഇവര്‍ വീണത്. എന്നാല്‍ ഇവരുടെ ശരീരത്തിലെ എല്ലാ പരിക്കുകളും വീഴ്ച മൂലമാണോ അതോ ചിലത് വീഴുന്നതിന് മുമ്പ് സംഭവിച്ചതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ് എന്നും അക്കാര്യം ഡോക്ടര്‍മാര്‍ക്ക് മാത്രമേ വ്യക്തമാക്കാനാകൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം യുവാക്കള്‍ മര്‍ദ്ദനമേറ്റാണ് മരിച്ചത് എന്നാണ് ഖുറേഷിയുടെയും ചന്ദിന്റെയും ബന്ധുവായ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2 നും 4 നും ഇടയില്‍ ഇരുവരും വീട്ടിലേക്ക് തിരിച്ചുവിളിച്ചതായി കുടുംബം അവകാശപ്പെട്ടു. 'ഖുറേഷിയുടെ കോളുകളിലൊന്ന് 47 മിനിറ്റ് നീണ്ടുനിന്നു, അതിനിടയില്‍ സഹായത്തിനായി നിലവിളിക്കുന്നതും തന്നെ ആക്രമിക്കരുതെന്ന് അപേക്ഷിക്കുന്നതും വെള്ളം ആവശ്യപ്പെടുന്നതും കേള്‍ക്കാമായിരുന്നു,' ബന്ധു പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചന്ദില്‍ നിന്ന് ആദ്യത്തെ ഫോണ്‍ കോള്‍ വന്നതെന്ന് ബന്ധു അവകാശപ്പെട്ടു. അവരുടെ വാഹനം തടഞ്ഞുനിര്‍ത്തി തങ്ങളെ മര്‍ദിക്കുകയാണെന്ന് പറഞ്ഞു. രണ്ടാമത്തെ കോള്‍ ഖുറേഷിയില്‍ നിന്നായിരുന്നു, പുലര്‍ച്ചെ 3 മണിയോടെ. പുലര്‍ച്ചെ 5 മണിയോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ചന്ദിന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും അദ്ദേഹം മരിച്ചതായി വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
''ഖുറേഷി ഫോണ്‍ വിളിച്ചു പോക്കറ്റില്‍ വച്ചു. കൈയും കാലും ഒടിഞ്ഞെന്ന് അയാള്‍ നിലവിളിച്ചു. എനിക്ക് വെള്ളം തരൂ, ദയവായി എന്നെ അടിക്കരുത് എന്നൊക്കെ അവന് പറയുന്നുണ്ടായിരുന്നു. അതിനിടയില്‍ നിങ്ങള്‍ ഇത് എവിടെ നിന്നാണ് കൊണ്ടുവന്നത്... ഞങ്ങള്‍ നിങ്ങളെ വെറുതെ വിടില്ല എന്ന് ചില ആളുകള്‍ അദ്ദേഹത്തോട് പറയുന്നതും ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു,' അദ്ദേഹം പറഞ്ഞു.,
അതിനുമുമ്പാണ് ചന്ദ് വിളിച്ച് അവരുടെ വാഹനം വഴിതിരിച്ചുവിട്ടുവെന്നും അവര്‍ ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞത്. അപ്പോള്‍ ആരോ അവന്റെ ഫോണ്‍ തട്ടിയെടുത്തു. തങ്ങള്‍ ആ സമയത്ത് പൊലീസിനെ വിളിച്ചില്ല എന്നും ഇത്രയും ഗുരുതരമാണ് വിഷയം എന്ന് അറിയുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ചന്ദിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവന് എടുത്തില്ല.
അവര്‍ എന്ത് ജോലിക്കാണ് പോയതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും ചന്ദ് ഒരു ഡ്രൈവറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് ഇതുവരെ അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നും കൊല്ലപ്പെട്ടവരുടെ ഫോണില്‍ നിന്ന് ആരാണ് വിളിച്ചതെന്നും മറ്റും കണ്ടെത്താനും അവരുടെ മൊഴി രേഖപ്പെടുത്താനും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുമെന്നും കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications