ബീഫ് തിന്നോളൂ പക്ഷെ കൈവശം വെക്കാന്‍ പാടില്ല; ഹൈക്കോടതി
ദില്ലി: മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. സംസ്ഥാനത്ത് പുറത്തു നിന്നും ബീഫ് കൊണ്ടുവരാം. പശുവിനെയും കാളയെയും കൊല്ലുന്നതിനുള്ള നിരോധനം തുടരും. എന്നാല്‍ മന:പൂര്‍വ്വമായി ബീഫ് കൈവശം വയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 2000 രൂപ പിഴയും ശിക്ഷ ലഭിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ബീഫ് പുറത്തു നിന്നാണോ കൊണ്ടുവന്നത് എന്ന് നോക്കാന്‍ സര്‍ക്കാറിന് പൂര്‍ണ്ണ അധികാരവും കോടതി നല്‍കി. ജസ്റ്റിസ് അഭയ് ഒകെ, ജസ്റ്റിസ് സുരേഷ് ഗുപ്‌തെ എന്നിവരടങ്ങിയ ഡിവിന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന ഉത്തരവിലെ ഭാഗം സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.

ബീഫ് തിന്നുക എന്നത് മൗലീകാവകാശമല്ലെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാറിന്റെ വാദം.പത്തൊമ്പത് വര്‍ഷം മുമ്പ് മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ബില്ലിന് 2015 മാര്‍ച്ചില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് ബീഫ് നിരോധനം നിലവില്‍ വന്നത്.
ഈ നിയമപ്രകാരം മഹാരാഷ്ട്രയില്‍ ബീഫ് വിറ്റാല്‍ 10,000 രൂപ പിഴയും അഞ്ച് കൊല്ലം ജയില്‍വാസവുമാണ് ശിക്ഷ. 1976 മുതലുള്ള മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ കൊല്ലുന്നത് നിരോധിച്ചിരുന്നു. 1995ല്‍ ബിജെപി-ശിവസേന ഭരണകൂടമാണ് മഹാരാഷ്ട്ര അസംബ്ലിയില്‍ ബീഫ് നിരോധന ബില്ല് പാസാക്കിയത്.












Click it and Unblock the Notifications