കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രതിഷേധം ഫലം കണ്ടു; മലക്കം മറിഞ്ഞ് യോഗി, യുപിയുടെ അനുമതി വേണ്ട

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സംസ്ഥാനങ്ങള്‍ യുപി സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിലപാട് തിരുത്തി യോഗി സര്‍ക്കാര്‍. രണ്ടുദിവസം മുമ്പാണ് യുപി സര്‍ക്കാര്‍ വിവാദ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് യോഗി സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചത്.

y

യുപിയില്‍ നിന്നുള്ളവരെ ജോലിക്കെടുക്കുന്നതിന് മറ്റു സംസ്ഥാനങ്ങള്‍ യുപി സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നാണ് പുതിയ പ്രസ്താവന. കൊറോണയുടെ പശ്ചാത്തലത്തില്‍ 26 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ ഉത്തര്‍ പ്രദേശില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ജോലി നല്‍കുമെന്ന് യുപി സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. തൊഴിലാളികളുടെ പ്രാവീണ്യം പരിശോധിച്ച് ജോലി നല്‍കാനുള്ള നീക്കം നടത്തുമെന്നും യോഗി പറഞ്ഞിരുന്നു. ഈ നടപടിയുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍.

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

15 ദിവസത്തിനകം തൊഴിലാളികളുടെ കഴിവ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കങ്ങള്‍. അതേസമയം, എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്താനുള്ള അവസരമൊരുക്കുകയാണ് യോഗി സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ചക്ക് ഒരുങ്ങുന്നത്. എങ്കിലും യുപി സര്‍ക്കാരിന്റെ അനുമതി വേണമെന്ന തീരുമാനം പിന്‍വലിച്ചു. നേരത്തെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു.

കൊറോണയെ കീഴ്‌പ്പെടുത്തി ജപ്പാന്‍!! അടിയന്തരാവസ്ഥ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ ഇല്ലാതെ ജപ്പാന്‍ മോഡല്‍കൊറോണയെ കീഴ്‌പ്പെടുത്തി ജപ്പാന്‍!! അടിയന്തരാവസ്ഥ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ ഇല്ലാതെ ജപ്പാന്‍ മോഡല്‍

Recommended Video

cmsvideo
priyanka gandhi's weapon against yogi adithyanath

സാമാന്യ ബുദ്ധിക്ക് യോജിക്കാത്ത തീരുമാനമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ഡികെ ശിവകുമാര്‍ ആരോപിച്ചു. യുപി ജനത കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ മാത്രമേ പുതിയ തീരുമാനം ഉപകരിക്കൂ. ഉത്തര്‍ പ്രദേശ് എന്നത് യോഗി സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തല്ല. യുപിയിലുള്ളവരെ ജോലിക്ക് എടുക്കുന്നത് നിയന്ത്രിക്കുന്ന യോഗി സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനെതിരാണ് ഈ തീരുമാനം. യുപി നിങ്ങളുടെ സ്വകാര്യ സ്വത്തല്ലെന്ന് യോഗി മനസിലാക്കണമെന്നും ഡികെ പറഞ്ഞു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..

കൊറോണ രോഗം 105 ശതമാനം ഉയര്‍ന്നു; മെയ് 12ന് ശേഷം... കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനത്തിന് ശേഷംകൊറോണ രോഗം 105 ശതമാനം ഉയര്‍ന്നു; മെയ് 12ന് ശേഷം... കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനത്തിന് ശേഷം

English summary
U turn: UP says no permission needed to hire its workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X