കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു ടേണ്‍ ഇനി മുതല്‍ ഉദ്ധവ് താക്കറെ ടേണ്‍ എന്ന് അറിയപ്പെടും, ട്രോളുമായി ബിജെപി അധ്യക്ഷന്‍

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മൗനത്തിലായിരുന്ന മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ്. യു ടേണ്‍ എന്നത് ഇനി മുതല്‍ ഉദ്ധവ് ജി താക്കറെ ടേണ്‍ എന്ന് അറിയപ്പെടുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. കര്‍ഷക വായ്പ എഴുതി തള്ളുന്ന കാര്യത്തില്‍ ഉദ്ധവ് സര്‍ക്കാര്‍ യു ടേണ്‍ അടിച്ചു എന്ന പരിഹാസമാണ് പാട്ടീല്‍ ഉന്നയിച്ചത്.

1

ഉദ്ധവ് പൂര്‍ണ തോതിലുള്ള വായ്പ എഴുതി തള്ളലാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വെറും രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചില പരിമിതികള്‍ ഉണ്ടെന്ന് ഞങ്ങള്‍ നേരത്തെ അറിയായിരുന്നു. എന്നാല്‍ പ്രഖ്യാപിക്കുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും വ്യത്യാസം ഇപ്പോള്‍ ഉദ്ധവിന് മനസ്സിലായിട്ടുണ്ടാവുമെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. അതുകൊണ്ട് ഇനി മുതല്‍ യു ടേണ്‍ ഉദ്ധവ് ജി താക്കറെ ടേണ്‍ എന്ന് അറിയപ്പെടുമെന്നും പാട്ടീല്‍ പറഞ്ഞു.

നേരത്തെ വായ്പ എഴുതി തള്ളുന്നതിന് പുറമേ പഞ്ചസാര മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കമ്മിറ്റിയും ഉദ്ധവ് രൂപീകരിച്ചിരുന്നു. അതേസമയം വിളകള്‍ക്ക് വേണ്ടി കര്‍ഷകര്‍ എടുത്ത വായ്പകളെല്ലാം എഴുതി തള്ളുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2015 ഏപ്രില്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതി തള്ളുന്നത്. ഹ്രസ്വ കാല വായ്പകളും എഴുതി തള്ളുന്നുണ്ട്.

അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണ് കാര്‍ഷിക നയങ്ങളെ കുറിച്ച് തനിക്ക് മനസ്സിലാക്കി തന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കാര്‍ഷിക ഉല്‍പ്പാദനം എങ്ങനെ വര്‍ധിപ്പിക്കാമെന്നും, അതോടൊപ്പം കുറച്ച് അംഗങ്ങളെ വെച്ച് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പഠിപ്പിച്ചത് ശരത് പവാര്‍ തന്നെയാണെന്നും ഉദ്ധവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉദ്ധവിനെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്.

ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്‍!! ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്‍!!

English summary
u turn will be known as uddhav turn says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X