• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണ്ണക്കടത്ത് കേസ്:അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ സ്ഥാനപതി,കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്ന്

ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യസൂത്രധാരയായ സ്വപ്ന സുരേഷിന് വേണ്ടി പോലീസും കസ്റ്റംസ് വ്യാപകമാക്കിയിട്ടുണ്ട്. ഇതിനിടെ ആരോപണം നേരിടുന്ന സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. താൻ അറിഞ്ഞുകൊണ്ടല്ല നടപടി ക്രമങ്ങൾ നടന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവർ ജില്ല വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

തിരിച്ചടിച്ച് ഉമ്മൻ ചാണ്ടി, സോളാര്‍ വിവാദം ഓര്‍ത്തു പോയി! അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ!

കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പ്രതികളെ നിയമത്തിന്റെ കൈകളിലേൽപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു. കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെന്നും അതുകൊണ്ട് തന്നെ ആരും രക്ഷപ്പെടുന്ന നിലയുണ്ടാകില്ലെന്നും തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണം ഉറപ്പാക്കും

സഹകരണം ഉറപ്പാക്കും

സ്വർണക്കടത്തുകേസിൽ കസ്റ്റംസുമായി സഹകരിക്കുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി. യുഎഇ കോൺസുലേറ്റിലെ ആർക്കും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡിപ്ലോമാറ്റിക് കാർഗോയെക്കുറിച്ച് അറിവുള്ള ഒരാൾ അത് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായതെന്ന് പ്രതികരിച്ച സ്ഥാപനപതി സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. 15 കോടി മൂല്യമുള്ള സ്വർണ്ണം ഡിപ്ലോമാറ്റിക് കാർഗോയിൽ കടത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാദത്തിൽ

വിവാദത്തിൽ

യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്തിയ സംഭവം ഞായറാഴ്ചയാണ് പുറത്തുവരുന്നത്. ഇത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്കും വഴിയൊരുക്കി. നയതന്ത്ര സൌകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്വർണ്ണം കടത്തിയ സംഭവത്തെ കേന്ദ്രസർക്കാരും ഗൌരവത്തോടെയാണ് കാണുന്നത്. ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത തരത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണ്ടതും നിർണായകമാണ്. യുഎഇ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാൽ ഈ രാജ്യത്തെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ തുടർന്ന് സ്വീകരിക്കുക.

കുടുതൽ ഏജൻസികൾ അന്വേഷണത്തിന്

കുടുതൽ ഏജൻസികൾ അന്വേഷണത്തിന്

സ്വർണ്ണക്കടത്ത് കേസിൽ ഇന്റലിജൻസ് ബ്യൂറോയ്ക്ക് പുറമേ ഐബിയും കസ്റ്റംസ് വകുപ്പിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. ദുബായിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് സ്വർണ്ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സംഭവം പുറത്തുവരുന്നത്.

ഐടി സെക്രട്ടറിയെ നീക്കി

ഐടി സെക്രട്ടറിയെ നീക്കി

സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതോടെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. പകരം മുഹമ്മദ് വൈ സഫീറുള്ളയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത് മീർ മുഹമ്മദിനാണ്. ഈ നടപടിക്ക് പിന്നാലെ ശിവശങ്കർ അവധിയിൽ പ്രവേശിക്കുന്നതിനായി ചീഫ് സെക്രട്ടറിയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അവധിയിൽ പോകാനുള്ള നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

 ആരോപണം തള്ളി സ്പീക്കർ

ആരോപണം തള്ളി സ്പീക്കർ

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. സ്വപ്നയുടെ സുഹൃത്തിന്റെ കടയാണെന്ന പേരിലാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്. ഈ ചടങ്ങിന് ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധമില്ലെന്നും യുക്തിരഹിതമായി ഏച്ചുകെട്ടൽ മാധ്യമപ്രവർത്തകർ ചെയ്യുമ്പോൾ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഏത് കാലത്താ നമ്മൾ ജീവിക്കുന്നത്? ഷേക്ക് ഹാൻഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സിൽ കറവെച്ച് നോക്കിയാൽ അങ്ങനെയൊക്കെ തോന്നുമെന്നും അതിലൊന്നും യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 പരിചയമുണ്ടെന്ന്

പരിചയമുണ്ടെന്ന്

സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്ന് അറിയിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി എന്ന നിലയിൽ പരിചിതയാണെന്നും പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മലയാളി എന്ന നിലയിൽ അവരെ സമീപിച്ചിരുന്നതായും കേരളസഭയുമായി സ്വപ്നയ്ക്ക് ബന്ധമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

English summary
UAE Ambassador to India says will co operate with ivestigation of Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more