കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്ക് മുമ്പായി അനുമതി തേടണം: വന്ദേഭാരത് ദൌത്യത്തിൽ യുഎഇ ഇടപെടൽ!! നീക്കം യുഎസിന്റെ വഴിയേ?

  • By Desk
Google Oneindia Malayalam News

ദില്ലി: വന്ദേഭാരത് ദൌത്യത്തിന് യുഎസിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ എതിർപ്പുമായി യുഎഇ. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താനുള്ള അവകാശം ഇന്ത്യ ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാണ് യുഎസ് ഉത്തരവ് പുറത്തിറക്കുന്നത്. ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ളത് വിവേനപരവും അനാവശ്യവുമായ നിയന്ത്രണങ്ങൾ ആണെന്നും കുറ്റപ്പെടുത്തുന്ന യുഎസ് ചാർട്ടർ വിമാന സർവീസുകൾ നടത്തുന്നതിൽ തടയുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നുമാണ് യുഎസ് കുറ്റപ്പെടുത്തിയത്. പിന്നീട് യുഎസ്, ബ്രിട്ടൻ, ജെർമനി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാനസർവീസ് നടത്തുന്നത് സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തുകയായിരുന്നു. വന്ദേഭാരത് ദൌത്യത്തിന് എയർ ഇന്ത്യയ്ക്ക് മാത്രം അനുമതി നൽകിയതിലും വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.

 ഇന്ധന വിലവർധന; നാട്ടിൽ സാധാരണക്കാരനും ജീവിക്കണം, രൂക്ഷപ്രതികരണവുമായി അരുൺ ഗോപി ഇന്ധന വിലവർധന; നാട്ടിൽ സാധാരണക്കാരനും ജീവിക്കണം, രൂക്ഷപ്രതികരണവുമായി അരുൺ ഗോപി

 എംബസിയിൽ നിന്ന് അനുമതി

എംബസിയിൽ നിന്ന് അനുമതി

ഇന്ത്യയിൽ നിന്നുള്ള യുഎഇ പൌരന്മാരുമായി രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനും എയർ ഇന്ത്യയ്ക്ക് വിലക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വന്ദേഭാരത് ദൌത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ആരെങ്കിലും യുഎഇയിലേക്ക് മടങ്ങിപ്പോകുന്നുണ്ടെങ്കിൽ ഇവർ ദില്ലിയില യുഎഇ എംബസിയിൽ നിന്ന് മുൻകൂട്ടി അനുമതി തേടിയിരിക്കണമെന്നാണ് നിർദേശം.

 മുൻകൂർ അനുമതി

മുൻകൂർ അനുമതി

യുഎഇ റെസിഡൻസി പെർമിറ്റ്, യുഎഇ വർക്ക് പെർമിറ്റ് എന്നിവയുള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സിന്റെ അംഗീകാരം ലഭിക്കൂ. ഇത് ദുബായിലുള്ളവർക്കാണ് ബാധകമായിട്ടുള്ളത്. ഇവർക്ക് വന്ദേഭാരത് വിമാനത്തിൽ യാത്ര ചെയ്യുന്നതിന് ദില്ലിയിലെ യുഎഇ എംബസിയിൽ നിന്നും യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും പ്രത്യേക അംഗീകാരവും ലഭിക്കേണ്ടതുണ്ട്. നിലവിൽ ഇന്ത്യ യുഎഇ റൂട്ടിൽ ആവശ്യക്കാർ കൂടുതലുള്ളതിനാൽ എയർ ഇന്ത്യ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാനങ്ങൾക്കാണ് അനുമതി തേടുന്നത്.

വിവേചനമുണ്ടെന്ന് യുഎസ്

വിവേചനമുണ്ടെന്ന് യുഎസ്


ചാർട്ടേർഡ് വിമാന സർവീസിൽ ഇന്ത്യ വിവേചനപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ഘട്ടത്തിലേക്ക് എത്തുന്നത് . കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തിൽ വിമാന സർവീസുമായി ബന്ധപ്പെട്ട് ഇന്ത്യ അനാവശ്യ നിയന്ത്രണങ്ങൾ തുടരുന്നതായും യുഎസ് ഗതാഗത വകുപ്പ് കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വകുപ്പ് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

ഉത്തരവ് പുറത്ത്

ഉത്തരവ് പുറത്ത്

ജൂൺ 22ന് ശേഷം ഇന്ത്യ- യുഎസ് റൂട്ടിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് കാണിച്ച് യുഎസ് ഗതാഗത വകുപ്പ് ഉത്തരവും പുറത്തിറക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുന്നത്. ഇന്ത്യയിലേക്ക് യുഎസ് വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുവദിക്കാതെ ഇന്ത്യൻ കമ്പനികൾക്ക് മാത്രം സർവീസ് നടത്താൻ അനുവദിക്കാത്ത ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയെത്തുടർന്നാണ് നീക്കമെന്നും യുഎസ് ഗതാഗത വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനത്തോടെയാണ് മാർച്ച് 25 മുതൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ റദ്ദാക്കുന്നത്.

മുൻകൂർ അനൂമതി

മുൻകൂർ അനൂമതി


അമേരിക്കയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും വിമാന സർവീസ് നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നാണ് അമേരിക്ക മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള കർശന നിയന്ത്രണങ്ങളോടെ എയർ ഇന്ത്യ മാത്രമാണ് വന്ദേഭാരത് ദൌത്യത്തിന് കീഴിൽ അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുകയാണ് കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേഭാരത് ദൌത്യത്തിന്റെ ലക്ഷ്യം.

 പ്രവാസികളെ തിരിച്ചെത്തിക്കാൻ

പ്രവാസികളെ തിരിച്ചെത്തിക്കാൻ

കൊറോണ വൈറസ് വ്യാപനത്തോടെ മാർച്ച് 25 മുതൽ വിമാന സർവീസ് നിർത്തലാക്കിയതിന് ശേഷം മെയ് ആറ് മുതലാണ് വന്ദേഭാരത് ദൌത്യത്തിന് കീഴിൽ എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ വന്ദേഭാരത് ദൌത്യത്തിന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു കൂടുതൽ സർവീസുകൾ. രണ്ടാംഘട്ടത്തോടെയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ എയർ ഇന്ത്യ ചാർട്ട് ചെയ്തത്. മെയ് 18 മുതലാണ് ഇന്തോ- യുഎസ് റൂട്ടിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ ആരംഭിക്കുന്നത്.

എയർ ഇന്ത്യ സർവീസിനെതിരെ

എയർ ഇന്ത്യ സർവീസിനെതിരെ

ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതിനായി ഡെൽറ്റ എയർലൈൻസ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് അനുമതി തേടിയെങ്കിലും പ്രവാസികളെ തിരിച്ചെത്തിക്കാൻ വിമാന കമ്പനിക്ക് അനുമതി ലഭിച്ചില്ലെന്നും യുഎസ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. എയർ ഇന്ത്യ യുഎസ്-ഇന്ത്യ റൂട്ടിൽ അധിക സർവീസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും ജൂൺ 10 മുതൽ ജൂലൈ ഒന്നുവരെയുള്ള കാലയളവിനുള്ളിൽ എയർ ഇന്ത്യ 49 യുഎസ്- ഇന്ത്യ റൌണ്ട് ട്രിപ്പ് ചാർട്ടർ വിമാനങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും യുഎസ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ജൂൺ 3ന് എയർ ഇന്ത്യ 10 വിമാനങ്ങളുടെ ഷെഡ്യൂൾ കൂടി പുറത്തിറക്കിയിരുന്നു. ജൂൺ 20നും ജൂലൈ മൂന്നിനുമിടയിലെ സർവീസുകളാണിവയെന്നും പ്രസ്താവനയിൽ പറയുന്നു. മാർച്ച് 25ന് വിമാന സർവീസ് നിർത്തലാക്കിയതിന് ശേഷം എയർ ഇന്ത്യ ആഴ്ച തോറും 34 റൌണ്ട് ട്രിപ്പുകളാണ് യുഎസിലേക്ക് നടത്തിയിട്ടുള്ളത്.

English summary
UAE asks India to Get Permission Before Flying flights under Vande Bharat mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X