യുഎഇ, ഒമാൻ,കുവൈത്ത്,സൗദി,ബഹ്‌റൈൻ രാജ്യങ്ങളുമായി വ്യാപാരക്കരാറിലെത്താൻ ഇന്ത്യ;ചർച്ച ഉടൻ
യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യഇ എന്നീ ആറ് രാജ്യങ്ങളുമായാണ് സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യ. ഇത് സംബന്ധിച്ചുള്ള ടേംസ് ഓഫ് റഫറൻസിൽ ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളും ഒപ്പുവെച്ചു. എല്ലാതലത്തിലും ഉഭയകക്ഷി ബന്ധങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന ശക്തമായ വ്യാപാര ക്രമീകരണത്തിലേക്ക് പ്രവേശിക്കുകയാണ് ഇരുപങ്കാളികളുമെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
'അഞ്ഞൂറ് വർഷത്തിലേറെയായി പരസ്പരം വ്യാപാരം ചെയ്യുന്ന രണ്ട് പങ്കാളികൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും കൂടുതൽ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുന്ന, നയങ്ങളിൽ പ്രവചനാത്മകതയും സ്ഥിരതയും കൊണ്ടുവരുന്ന, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന, ഉഭയകക്ഷി ബന്ധങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന ശക്തമായ വ്യാപാര ക്രമീകരണത്തിലേക്ക് പ്രവേശിക്കുകയാണ് ഇപ്പോൾ', മന്ത്രി വ്യക്തമാക്കി.

' കഴിഞ്ഞ ദശകത്തിലെ ഗണ്യമായ വളർച്ചയോടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ മാത്രമല്ല നമ്മൾ. നമ്മുടെ ശക്തമായ അടിസ്ഥാനകാര്യങ്ങൾ, ബൃഹത്തായ സാമ്പത്തിക പരിഷ്കാരങ്ങൾ, ആഗോള പങ്കാളികളുമായി ആഴത്തിലുള്ള കരാറുകൾ, സൌഹൃദ ഇടപെടലുകൾ എന്നിവയിലൂടെ എട്ട് വ്യാപാരക്കരാറുകൾ രാജ്യം ഒപ്പുവെച്ചു',മന്ത്രി അറിയിച്ചു. രണ്ട് ദിവസം മുമ്പ് അംഗീകരിച്ച അമേരിക്കയുമായുള്ള ഒൻപതാമത് ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ട വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സമ്പദ്‌വ്യവസ്ഥകൾ ഇന്ത്യയെ ആധുനികവൽക്കരിക്കാനും യുവ ഇന്ത്യയുടെ അഭിലാഷങ്ങൾ നിറവേറ്റാനും കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, ചെറുകിട സംരംഭങ്ങൾക്കും, നിർമ്മാണ മേഖലയ്ക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ നൽകാനും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം നേടാനും സഹായിക്കും. ജിസിസയുമായുള്ള കരാർ ഭൗമരാഷ്ട്രീയ, വ്യാപാര ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ജി സി സിയുമായി ആഴത്തിൽ പുലർത്തുന്ന സൌഹൃദത്തെ കുറിച്ചുള്ള സന്ദേശം കൂടിയാണ് വ്യാപാരക്കരാറിലൂടെ ലോകത്തിന് നൽകുന്നത്. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും കൂടുതൽ അടുക്കുമ്പോൾ ആഗോള നൻമയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരം. ഏകദേശം 179 ബില്യൺ ഡോളറിൻ്റെ വ്യാപാരക്കരാറാണ് ജിസിസിയും ഇന്ത്യയും തമ്മിലുള്ളത്.
ആഗോളവൽക്കരണത്തിനെതിരായ വെല്ലുവിളികൾക്കിടയിൽ സ്വതന്ത്ര വ്യാപാര കരാറിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ജിസിസി ചീഫ് നെഗ്യോഷ്യേറ്റർ രാജ അൽ മർസൂഖിയും പറഞ്ഞു. അുകൊണ്ട് തന്നെ ഈ നീക്കം ലോകത്തിന് ആകെ ഒരു സന്ദേശമാണ്. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏതൊരു അപകടസാധ്യതയും ഒഴിവാക്കാൻ കൂടുതൽ സഹകരിക്കേണ്ടത് ഈ സമയത്ത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications