37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ്
ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ തീർക്കുന്ന ആശങ്കയ്ക്കിടയിലും പ്രവാസി മലയാളിക്ക് ആശ്വാസമായി ബിഗ് ടിക്കറ്റ് വിജയം. നറുക്കെടുപ്പിൽ ഒന്നരക്കോടി ദിർഹമാണ് മലയാളിയായ വിബീഷ് പള്ളിയാലിയെ തേടിയെത്തിയത്. അതായത് ഇന്ത്യൻ തുക ഏകദേശം 37 കോടിയോളം രൂപ.
വിഭീഷ് ഫെബ്രുവരി 28-ന് എടുത്ത 394150 എന്ന ടിക്കറ്റെടിനാണ് സമ്മാനം ലഭിച്ചത്. രണ്ട് ദശാബ്ദത്തോളമായി ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് വിബീഷ്. സുഹൃത്തുക്കൾക്കൊപ്പമാണ് താൻ ടിക്കറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ ഇന്ത്യയിലേക്ക് പോകുമ്പോൾ ഫെബ്രുവരി 7-ന് 1,000 ദിർഹമിന് ഒരു ടിക്കറ്റ് എടുത്തിരുന്നു.ഫെബ്രുവരി 28-ന് എന്റെ കസിനും രണ്ട് സുഹൃത്തുക്കളും എന്നെ വിളിച്ചു, മൂന്നാൾക്കും ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു. ഈ മാസം എന്റെ ബജറ്റ് കഴിഞ്ഞെന്ന് പറഞ്ഞിട്ടും അവർ എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സുഹൃത്തുക്കളെ നിരാശപ്പെടുത്താതിരിക്കാനായി ആ ടിക്കറ്റും വാങ്ങി. രാത്രി 8 മണിക്ക് ഓൺലൈനായിട്ടാണ് അത് വാങ്ങിയത്. ആ ടിക്കറ്റാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്', വിബീഷ് പറഞ്ഞു.

അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് മടങ്ങുമ്പോഴാണ് എനിക്ക് ബിഗ് ടിക്കറ്റിൽ നിന്നും കോൾ വരുന്നത്. ഞാൻ ഒരു സ്ഥിരം ഉപഭോക്താവായതുകൊണ്ട് കമ്പനിയിൽ നിന്ന് സാധാരണ വിളി വരാറുണ്ട്.പക്ഷേ, സാധാരണയായി മാസത്തിന്റെ പാതിയോ അവസാനമോ ആണ് ഓഫറുകളെക്കുറിച്ച് പറയാൻ വിളിക്കാറ്. മാസത്തിന്റെ തുടക്കത്തിൽ, അതും വൈകുന്നേരം എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ ഏതാനും നിമിഷത്തേക്ക് സ്തഭ്തനായി പോയി'അദ്ദേഹം പറഞ്ഞു. പ്രാങ്ക് കോൾ ആണോ എന്ന് പോലും സംശയിച്ചു. പിന്നീട് ഭാര്യയെ വിളിച്ച് വിവരം അറിയിച്ചപ്പോൾ, അവൾ ഓൺലൈനിൽ പരിശോധിക്കുകയും തന്റെ പേര് വെബ്സൈറ്റിൽ വിജയിയായി ഉണ്ടെന്ന് പറയുകയും ചെയ്തു', വിബീഷ് പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ മാസവും ഈ ടിക്കറ്റ് മുടങ്ങാതെ വാങ്ങാറുണ്ടായിരുന്നു, ഒരു ഡ്രൈവർ എന്ന നിലയിൽ, പ്രതിമാസം 1,000 ദിർഹം ഇതിനായി മാറ്റിവെക്കുക വലിയ വെല്ലുവിളിയായിരുന്നു.പലപ്പോഴും ആ പണം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഭാര്യ രേഷ്മ പരാതിപ്പെടാറുണ്ടായിരുന്നു. ചില മാസങ്ങളിൽ താൻ ടിക്കറ്റ് വാങ്ങിയ വിവരം അവളോട് പറയാറുപോലുമില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും, വിബീഷ് ഒരിക്കലും നറുക്കെടുപ്പ് നേരിട്ട് കാണുകയോ ഫലം അറിയാൻ വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്തിരുന്നില്ല. "ടിക്കറ്റെടുക്കുന്നത് എനിക്കൊരു ജീവിതരീതി മാത്രമായിരുന്നു," അദ്ദേഹത്തിന്റെ വാക്കുകൾ. 'സമ്മാനം നേടുന്നതിനെക്കുറിച്ചോ ആ പണം കൊണ്ട് എന്തു ചെയ്യണം എന്നതിനെക്കുറിച്ചോ ഞാൻ ശരിക്കും ചിന്തിച്ചിരുന്നില്ല. ഒരു ദിവസം എന്തെങ്കിലുമൊന്ന് നേടണം എന്ന ഒരേയൊരു ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ - അത് 100,000 ദിർഹമിന്റെ സമ്മാനമാണെങ്കിൽ പോലും', വിബീഷ് പറഞ്ഞു.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും തന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഈ തുക സഹായിക്കുമെന്ന പ്രതീക്ഷ വിബീഷ് പങ്കുവെച്ചു.'കഴിഞ്ഞ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇനി നാട്ടിൽ പോയി സ്ഥിരതാമസം ആക്കണം. ഇപ്പോൾ . അതുകൊണ്ട് ഈ പണം തീർച്ചയായും അതിന് സഹായിക്കും.ബാംഗ്ലൂരിൽ ബി.ബി.എ. പഠിക്കുന്ന മകൾ വന്ദനയുടെ ഭാവിക്കായി കുറച്ച് പണം മാറ്റിവെക്കും. ഷാർജ ഇന്ത്യൻ സ്കൂളിൽ പഠനം പൂർത്തിയാക്കിയ മകൾ ഇപ്പോൾ ഇന്ത്യയിൽ ബി.ബി.എ. പഠിക്കുകയാണ്. അവളുടെ ഭാവി സുരക്ഷിതമാക്കണം', അദ്ദേഹം പറഞ്ഞു.
താൻ വിജയിച്ചുവെന്ന് ഇപ്പോഴും പൂർണ്ണമായി വിശ്വസിക്കാനായിട്ടില്ലെന്നും വിബീഷ് കൂട്ടിച്ചേർത്തു. ഇതൊരു യാഥാർത്ഥ്യമായി അംഗീകരിച്ച് വരുന്നതേയുള്ളൂ.കുറച്ച് ദിവസങ്ങൾക്കുള്ളിൽ എന്തുചെയ്യണമെന്ന് എനിക്കൊരു വ്യക്തമായ ധാരണ ലഭിക്കും, അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications