Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടി വെളുത്തപ്പോഴേക്കും കൈയ്യിൽ 33 കോടി ; ദുബായിൽ നറുക്കെടുപ്പിൽ ഇന്ത്യൻ ഡ്രൈവർക്ക് വൻ നേട്ടം

അബുദാബി: എപ്പോഴെങ്കിലും ജീവിതത്തിൽ ഭാഗ്യം തെളിയും എന്ന പ്രതീക്ഷയോടെയായിരിക്കും പലരും ലോട്ടറി ടിക്കറ്റ് എടുക്കുക. ചിലർ കാലങ്ങളോളം കാത്തിരുന്നാലും ഭാഗ്യ ദേവത കടാക്ഷിക്കണമെന്നില്ല. ചിലരുടെ കര്യത്തിലാകട്ടെ പ്രതീക്ഷിക്കാതെ ഭാഗ്യം വന്ന് ചേരും. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് ഇന്ത്യക്കാരനായ അജയ് ഒഗുള എന്ന 31 കാരൻ. യുഎഇ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ 15 മില്യനിന്റെ (33 കോടി ഇന്ത്യൻ രൂപ) ഭാഗ്യമാണ് അജയിയെ തേടിയെത്തിയത്.

ജ്വല്ലറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്


നാല് വർഷം മുൻപാണ് ഹൈദരാബാദുകാരനായ അജയ്ഒഗുള യുഎഇയിൽ എത്തിയത്. അവിടെ ഒരു ജ്വല്ലറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് അജയ്. വീട്ടിലെ മൂത്ത മകനാണ് അജയ്. പ്രായമായ അമ്മയും സഹോദരങ്ങളും വീട്ടിലുണ്ട്. കുടുംബത്തെ കരകയറ്റാനാണ് അജയ് യു എ യിൽ എത്തിയത്. വെറുതെ ഭാഗ്യ പരീക്ഷണത്തിന് എടുത്ത ടിക്കറ്റ് അജയിയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതെന്ന്


യഥാർത്ഥത്തിൽ തന്റെ ബോസാണ് സംഭാഷണത്തിനിടയിൽ ഒരിക്കൽ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതെന്ന് അജയ് പറയുന്നു. എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ നിരവധി പേർക്ക് ഭാഗ്യം കൈവന്നിട്ടുണ്ട്. പണം അനാവശ്യമായി ചെലവാക്കാതെ നിനക്കും ഒരു ടിക്കറ്റ് എടുത്തൂടെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ആദ്യമായി ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റാണ് എടുത്തത്, അജയ് പറഞ്ഞു.

അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിപ്പോയി


സുഹൃത്തുക്കളുടെ കൂടെ നിൽക്കുമ്പോഴാണ് ഇമെയിലിൽ ടിക്കറ്റ് അടിച്ച വിവരം അറിയുന്നത്. ചെറിയ തുകയായിരിക്കും ലഭിച്ചതെന്നാണ് ഞാൻ കരുതിയത്. എന്നാൽ മെയിൽ മുഴുവനായി വായിച്ചപ്പോൾ ആണ് ഇത്രയും വലിയ തുകയാണ് സമ്മാനമായി ലഭിച്ചതെന്ന് അറിഞ്ഞത്. തുക അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിപ്പോയി, അജയ് പറയുന്നു.

ഇക്കാര്യം ആദ്യം വിശ്വസിച്ചില്ലെന്ന്


കുടുംബത്തെ വിവരം അറിയിച്ചപ്പോൾ അവർ ഇക്കാര്യം ആദ്യം വിശ്വസിച്ചില്ലെന്ന് അജയ് പറഞ്ഞു. കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരണമെന്നതാണ് തന്റെ ആദ്യ ആഗ്രഹം. സ്വന്തമായി തനിക്കൊരു വീടില്ല. അമ്മയ്ക്കും സഹോദരിക്കും വേണ്ടി ഓരോ വീട് വെയ്ക്കണം. പിന്നെ എന്തൊക്കെ ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കും', അജയ് പറഞ്ഞു.
തന്റെ നാട്ടിലുള്ള സാധുക്കളേയും സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അജയ് പറഞ്ഞു.

സമ്മാനം ലഭിച്ചത് ബ്രിട്ടീഷ് പൗരന്


അതേസമയം എമിറേറ്റ്‌സ് ഡ്രോ മെഗാ 7ന്റെ ഏറ്റവും പുതിയ എഡിഷൻ റാഫിൾ നറുക്കെടുപ്പിൽ 50 കാരനായ ബ്രിട്ടീഷ് പൗരൻ പോള ലീച്ചിനാണ് 77,777 ദിർഹം സമ്മാനമായി ലഭിച്ചത്.ഹ്യൂമൻ റിസോഴ്‌സ് പ്രൊഫഷണലാണ് ഇവർ. ഏകദേശം 14 വർഷമായിട്ട് ഇവർ യുഎഇയിൽ ജോലി ചെയ്യുകയാണ്.എമിറേറ്റ്‌സ് നറുക്കെടുപ്പ് എല്ലാ ആഴ്‌ചയിലും രണ്ട് നറുക്കെടുപ്പുകളാണ് നടത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും രാത്രി 9 മണിക്കാണ് നറുക്കെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+