ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ അനുകൂലിച്ചു, ഇന്ത്യയിലും സമാനമായ ആക്രമണം വേണമെന്ന് പോസ്റ്റ്, ദുബായില്‍ ഇന്ത്യക്കാരനെ പുറത്താക്കി
Recommended Video

ദുബായ്: ന്യൂസിലന്‍ഡിലെ ക്രൈസറ്റ്ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ജീവനക്കാരനെ കമ്പനി പുറത്താക്കി. സമാനമായ ആക്രമണം ഇന്ത്യയിലും വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെതിരെയാണ് ദുബായ് കമ്പനി നടപടി സ്വീകരിച്ചത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി കമ്പനി ആണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ഇന്ത്യക്കാരനായ ജീവനക്കാരനെ സുരക്ഷ പ്രശ്നങ്ങള്‍ പരിഗണിച്ച് പുറത്താക്കിയത്. ന്യൂസിലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്തു.
ട്രാന്‍സ്ഗാര്‍ഡ് എന്ന സുരക്ഷ കമ്പനിയാണ് ജീവനക്കാരനെതിരെ നടപടിയെടുത്തത്. കമ്പനി ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാരന് അയാളുടെ ഫേസ്സ്ബുക്ക് അക്കൗണ്ടില്‍ ആക്രമണത്തെ ആഘോഷിച്ച് കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും എല്ലാം ന്യൂസിലന്‍ഡ് ആക്രമണത്തെ അനുകൂലിച്ച് കൊണ്ടുള്ളതാണ്. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെന്നും ഇതോടെ ഇയാള്‍ മറ്റൊരു പേരില്‍ ഫേസ്സ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

റോണി സിങ് എന്ന വ്യാജ പേരിലാണ് ഇയാള്‍ ഇത്തരത്തില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലും സമാനമായ ആക്രമണം നടക്കണമെന്നും വെള്ളിയാഴ്ച്ച നിസ്കാരവേളയില്‍ തന്നെ അക്രമം നടക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതികരണം ഉയര്‍ന്നതോടെ ആണ് കമ്പനി ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications