കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ അനുകൂലിച്ചു, ഇന്ത്യയിലും സമാനമായ ആക്രമണം വേണമെന്ന് പോസ്റ്റ്, ദുബായില്‍ ഇന്ത്യക്കാരനെ പുറത്താക്കി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുബായില്‍ ഇന്ത്യക്കാരനെ പുറത്താക്കി | Oneindia Malayalam

ദുബായ്: ന്യൂസിലന്‍ഡിലെ ക്രൈസറ്റ്ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ജീവനക്കാരനെ കമ്പനി പുറത്താക്കി. സമാനമായ ആക്രമണം ഇന്ത്യയിലും വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെതിരെയാണ് ദുബായ് കമ്പനി നടപടി സ്വീകരിച്ചത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി കമ്പനി ആണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ഇന്ത്യക്കാരനായ ജീവനക്കാരനെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഗണിച്ച് പുറത്താക്കിയത്. ന്യൂസിലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്തു.

<strong>തെലങ്കാനയിൽ കോൺഗ്രസിന് ഒമ്പതാമത്തെ എംഎൽഎയും നഷ്ടമായി; മുൻ മന്ത്രിയും പാർട്ടി വിട്ടു</strong>തെലങ്കാനയിൽ കോൺഗ്രസിന് ഒമ്പതാമത്തെ എംഎൽഎയും നഷ്ടമായി; മുൻ മന്ത്രിയും പാർട്ടി വിട്ടു

ട്രാന്‍സ്ഗാര്‍ഡ് എന്ന സുരക്ഷ കമ്പനിയാണ് ജീവനക്കാരനെതിരെ നടപടിയെടുത്തത്. കമ്പനി ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാരന്‍ അയാളുടെ ഫേസ്സ്ബുക്ക് അക്കൗണ്ടില്‍ ആക്രമണത്തെ ആഘോഷിച്ച് കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും എല്ലാം ന്യൂസിലന്‍ഡ് ആക്രമണത്തെ അനുകൂലിച്ച് കൊണ്ടുള്ളതാണ്. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെന്നും ഇതോടെ ഇയാള്‍ മറ്റൊരു പേരില്‍ ഫേസ്സ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

facebook-15531


റോണി സിങ് എന്ന വ്യാജ പേരിലാണ് ഇയാള്‍ ഇത്തരത്തില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലും സമാനമായ ആക്രമണം നടക്കണമെന്നും വെള്ളിയാഴ്ച്ച നിസ്‌കാരവേളയില്‍ തന്നെ അക്രമം നടക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതികരണം ഉയര്‍ന്നതോടെ ആണ് കമ്പനി ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്.

English summary
UAE government deported security employee due to his provacting comments on Christchurch in New zeland,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X