കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേരാ കലാപം: ഇന്ത്യയിലെ യു.എ.ഇ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ദേരാ കലാപം: ഇന്ത്യയിലെ യു.എ.ഇ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരേ സി.ബി.ഐ കോടതി ബലാല്‍സംഗക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങളില്‍ കലാപം പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ആളുകള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളും മറ്റു പ്രശ്‌ന സാധ്യതയുള്ള ഇടങ്ങളും ഒഴിവാക്കണമെന്നാണ് സുരക്ഷ മുന്‍നിര്‍ത്തി ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസി നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. കരുതലോടെ മാത്രമേ ഇവിടങ്ങളില്‍ പുറത്തിറങ്ങി നടക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

ദേരാ സച്ചാ അനുയായികള്‍ നടത്തിയ കലാപങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിക്ഷാവിധി പ്രഖ്യാപനവേളയില്‍ കൂടുതല്‍ അക്രമങ്ങള്‍ സംഭവിക്കുമെന്ന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യു.എ.ഇ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെ പലഭാഗത്തും നിരോധനാജ്ഞ നിലവിലുണ്ട്.

photo-28-1503891914.jpg -Properties


തിങ്കളാഴ്ചയാണ് കേസില്‍ സിംഗ് കുറ്റക്കാരനെന്ന് വിധിച്ച സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്. ഇത് മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30,000 ഓളം ദേരാ അനുയായികള്‍ 1000 ഏക്കര്‍ വിസ്തൃതിയുള്ള ദേര സച്ചായുടെ ആസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. ഹരിയാന, പഞ്ചാബ് എന്നീ എന്നിവിടങ്ങളിലെ 130 ദേരാ സച്ചാ കേന്ദ്രങ്ങളില്‍ ശനിയാഴ്ച നടത്തിയ റെയ്ഡുകളില്‍ വടികളും ദണ്ഡുകളും ബോംബ് നിര്‍മാണ സാമഗ്രികളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. സിര്‍സ ക്യാമ്പസിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും പോലീസ് കണ്ടെടുക്കുകയുണ്ടായി. ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ മുന്‍കരുതലിലാണ് മൂന്ന് സംസ്ഥാനങ്ങള്‍.

English summary
Dera violence: UAE issues warning for citizens in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X