കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യുഎഇ യും ഒമാനും

Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യുഎഇ യും ഒമാനും. ഇന്ത്യക്കാര്‍ നേരിട്ട് രാജ്യത്തേക്ക് പ്രവശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് നീട്ടിയത്. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് തുടരും.

കേരളത്തില്‍ ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കിയില്ല, അധിക ഡോസും ഉപയോഗിച്ചെന്ന് മുഖ്യമന്ത്രികേരളത്തില്‍ ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കിയില്ല, അധിക ഡോസും ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ മാസം 25 നായിരുന്നു യുഎഇ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യം പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച വിലക്ക് പിന്നീട് നീട്ടുകയായിരുന്നു. അതേസമയം യുഎഇ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വീസയുള്ളവർ, ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർ തുടങ്ങിയവർക്ക് വിലക്ക് ബാധകമാവില്ല. സൗദിഅറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്.

Recommended Video

cmsvideo
ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ രാജി സ്വീകരിക്കില്ല
emirass

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ഇന്ത്യക്ക് പുറമെ സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ, യുകെ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്കാണ് ഒമാന്‍ നീട്ടിയത്. ഇതിന് പുറമെ കൂടാതെ, ഈജിപ്തിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും വരുന്ന ആളുകള്‍ക്കും ഒമാന്‍ ഉന്നതാധികാര സമിതി വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

English summary
UAE, Oman extend travel ban on Indians indefinitely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X