Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വിമാനയാത്രക്കാര്‍ കര്‍ക്കശക്കാരെന്ന് യുഎഇ, റിപ്പോര്‍ട്ടില്‍ പറയുന്നത് ഇക്കാര്യങ്ങള്‍..

ദില്ലി: ലാന്‍ഡിംഗിനിടെ തീപിടിച്ച വിമാനത്തില്‍ ഇന്ത്യന്‍ യാത്രക്കാരുടെ പെരുമാറ്റം കാര്‍ക്കശ്യം നിറഞ്ഞതായിരുന്നുവെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്. യുഎഇ ഏവിയേഷന്‍ അധികൃതരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്തതവരില്‍ 80 ശതമാനം പേരും ഇന്ത്യക്കാരായിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്തിന് തീപിടിച്ചപ്പോള്‍ ഇന്ത്യക്കാരുടെ ഭാഗത്തുനിന്നുണ്ടായ സമീപനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

ആഗസ്ത് മൂന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനമായിരുന്നു ലാന്‍ഡിംനിടെ തീപിടിച്ചത്. വിമാനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ ബാഗുകള്‍ക്ക് തിരക്കിട്ടോടുന്ന മലയാളികളുടെ ശബ്ദം പുറത്തുവന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഏവിയേഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

 ആഗസ്

ആഗസ്

വിമാനത്തിലെ ജീവനക്കാരുള്‍പ്പെടെ 300 പേരുമായി ആഗസ്ത് മൂന്നിന് തിരുവന്തപുരത്തുനിന്ന് ദുബായിലേക്ക് തിരിച്ച ഇകെ- 521 എന്ന എമിറേറ്റ്‌സ് വിമാനമായിരുന്നു ലാന്‍ഡിംഗിനിടെ തീപിടിച്ചത്. എന്നാല്‍ കൃത്യസമയത്ത് നടന്ന രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് ആളപയാമുണ്ടായിരുന്നില്ല.

യുഎഇ

യുഎഇ

യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിമാനത്തിന് തീപിടിച്ചു നില്‍ക്കെ വിമാനത്തിനുള്ളില്‍ നിന്ന് ലഗ്ഗേജുകളെടുക്കാന്‍ ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച മനോഭാവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇന്ത്യക്കാരെ പേരെടുത്ത് വിമര്‍ശിക്കുന്നില്ലെങ്കിലുംല വിമാനത്തിലെ യാത്രക്കാരില്‍ 80 ശതമാനവും ഇന്ത്യക്കാരായതിനാല്‍ ഇന്ത്യക്കാരെയാണ് വിമര്‍ശിക്കുന്നതെന്ന് വ്യക്തമാണ്.

ബാഗുകള്‍

ബാഗുകള്‍

ബാഗുകള്‍ എടുക്കാന്‍ കാത്തുനില്‍ക്കാതെ യാത്രക്കാരോട് എത്രയും പെട്ടെന്ന് രക്ഷപ്പെടാനായിരുന്നു വിമാനത്തിലെ ജീവനക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ചില യാത്രക്കാര്‍ തങ്ങളുടെ ബാഗുകളും ലഗ്ഗേജുകളും എടുക്കുന്ന തിരക്കിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീപിടിച്ച

തീപിടിച്ച

തീപിടിച്ച വിമാനത്തിനുള്ളില്‍ നിന്ന് ബാഗുകളും ലഗേജുകളുമായി പുറത്തിറങ്ങി നില്‍ക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു, ഇക്കാര്യവും ഏവിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിമാനയാത്രയ്ക്കിടെ

വിമാനയാത്രയ്ക്കിടെ

അപകട സാഹചര്യങ്ങളില്‍ ഭയചകിതരാവുന്നത് മനുഷ്യസഹജമാണ്. എന്നാല്‍ ഇന്ത്യക്കാരായ വിമാനത്തില്‍ പ്രകടിപ്പിച്ചത് പ്രത്യേക തരം സ്വഭാവമാണെന്നും അത് വിമാനയാത്രയ്ക്കിടെ അത്ര മികച്ചതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍

റിപ്പോര്‍ട്ടില്‍

വിമാനത്തില്‍ സ്ഥിരം യാത്ര ചെയ്യുന്നവരുടെ സ്വഭാവം പോലും അത്ര മികച്ചതായിരുന്നില്ലെന്നും വിമാനത്തിലെ ജീവനക്കാരോട് യുഎഇ ഏവിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായ്

ദുബായ്

ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ തൊട്ടതിന് ശേഷം വീണ്ടും ഉയര്‍ത്താനുള്ള പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടതാണ് അപകടകാരണമെന്നായിരുന്നു സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ യുഎഇ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി കണ്ടെത്തിയത്. ഉയര്‍ത്താന്‍ ശ്രമിച്ചതോടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയായിരുന്നു വിമാനത്തിന് തീപിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+