Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ പ്രവേശന വിലക്ക്; പ്രവാസി ഇന്ത്യക്കാര്‍ ദുരിതത്തില്‍, ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

ദുബായ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. യുഎഇയുടെ പുതിയ തീരുമാനം പുറത്തുവന്നതോടെ ഒട്ടേറെ പ്രവാസികളാണ് ദുരിതത്തിലായത്. ഏപ്രില്‍ 24 ശനിയാഴ്ച വൈകീട്ട് മുതല്‍ പത്ത് ദിവസത്തേക്കാണ് യുഎഇ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ്. യുഎഇയുടെ വിലക്ക് ഇനിയും നീളാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

uae

കൂടാതെ ദുബായില്‍ എത്താന്‍ 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണമെന്ന നിര്‍ദ്ദേശവും പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. നാട്ടിലേക്ക് അവധിക്ക് പോയവരില്‍ പലരും ചെറിയ പെരുന്നാളിന് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയത്. കൂടാതെ ആശുപത്രി ചികിത്സ, വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് പോയവരും ഉണ്ട്.

എന്നാല്‍ യുഎഇ തീരുമാനം ഏറ്റവും കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത്, തൊഴില്‍ വിസ, താമസവിസ, പാര്‍ട്‌ണേവ്‌സ് വില എന്നീവ തീരാനിരിക്കുന്നവര്‍ക്കാണ്. യുഎഇയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ജോലി പോകുമെന്ന അവസ്ഥയില്‍ കഴിയുന്നവരും കൂട്ടത്തിലുണ്ട്. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത പലരും ടിക്കറ്റ് റദ്ദാക്കിയിരിക്കുകയാണ്.

അതേസമയം, ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ ദിര്‍ഹം (ഏകദേശം 20,404 രൂപ ) ചെലവാക്കി ടിക്കറ്റെടുത്തവരുമുണ്ട്. തുക തിരികെ നല്‍കാനോ വീണ്ടും ബുക്ക് ചെയ്യാനോ ഉള്ള സൗകര്യം ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് തുടങ്ങിയ വിമാനക്കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഖത്തറും ബഹ്‌റൈനും മാത്രമാണ് നിയന്ത്രണങ്ങളോടെ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നത്.

ഇതിനിടെ, യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. കോഴിക്കോട് നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ബുക്കിങ് വ്യാഴാഴ്ച രാത്രിയോടെതന്നെ പൂര്‍ത്തിയായിരുന്നു. 10000 മുതല്‍ 13000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ 40,000 മുതല്‍ 50,000 രൂപ വരെ ആക്കി ഉയര്‍ത്തിയതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂരും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശവും സിംഗപ്പൂര്‍ നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പുറമേ ദീര്‍ഘകാലത്തേക്ക് വിസയുള്ളവര്‍ക്കും ഈ വിലക്ക് ബാധകമായിരിക്കും. ഇന്ത്യയിലെ രോഗവ്യാപനം എക്കാലത്തെയും ഉയര്‍ന്ന തോതിലേക്ക് എത്തിയതോടെ യുകെ സര്‍ക്കാര്‍ ഇന്ത്യയെ റെഡ് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+