യുഎഇ ഇന്ത്യയില്‍ മൂന്ന് കോണ്‍സുലേറ്റുകള്‍ കൂടി തുറക്കുന്നു; വിസ നടപടികള്‍ എളുപ്പമാവും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് കോണ്‍സുലാര്‍ ഓഫീസുകള്‍ കൂടി ആരംഭിക്കുമെന്ന് ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസി അറിയിച്ചു. ചണ്ഡിഗഡ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പുതുതായി കോണ്‍സുലേറ്റുകള്‍ വരുന്നത്. വിസാ നടപടികള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇതുപകരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ യു.എ.ഇ കോണ്‍സുലേറ്റുകളുടെ എണ്ണം ആറായി ഉയരും. നിലവില്‍ ന്യൂഡല്‍ഹിക്കു പുറമെ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യു.എ.ഇക്ക് കോണ്‍സുലാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് പുറമെ, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യു.എ.ഇ പൗരന്മാര്ക്കും സഹായകരമായ രീതിയില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന യു.എ.ഇ പൗരന്മാര്ക്ക് അടിയന്തര ഘട്ടങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഇന്ത്യക്കാര്‍ക്ക് വിസ ഉള്‍പ്പെടെയുള്ള സേവനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാനും ആപ്പ് ഉപകരിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന പറഞ്ഞു. യു.എ.ഇ എംബസി എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. ഇന്ത്യയിലത്തുന്ന യു.എ.ഇ പൗരന്മാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവ തിരികെ ലഭിക്കാന്‍ സഹായിക്കുന്നതിനുള്ള പ്രത്യേക സേവനവും ഇതില്‍ ലഭ്യമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. അടുത്ത ഫെബ്രുവരിയിലാണ് മോഡി യു.എ.ഇയില്‍ രണ്ട് ദിവസത്തെ സന്ദര്ശനത്തുകയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 2015 ആഗസ്തിലെ ആദ്യ സന്ദര്‍ശനത്തിന് ശേഷമാണ് വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ഉഭയകക്ഷി ബന്ധത്തില്‍ വലിയ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. 2017ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായും ശെയ്ഖ് മുഹമ്മദ് ഇന്ത്യയിലെത്തിയിരുന്നു.
-
ഡൽഹിയിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9 തീവ്രത -
കൊച്ചിയിൽ കരാർ ജോലി; 42,000 രൂപ വരെ ശമ്പളം..ഒഴിവുകളും യോഗ്യതയും അറിയാം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര?












Click it and Unblock the Notifications