കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഇന്ത്യയില്‍ മൂന്ന് കോണ്‍സുലേറ്റുകള്‍ കൂടി തുറക്കുന്നു; വിസ നടപടികള്‍ എളുപ്പമാവും

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് കോണ്‍സുലാര്‍ ഓഫീസുകള്‍ കൂടി ആരംഭിക്കുമെന്ന് ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസി അറിയിച്ചു. ചണ്ഡിഗഡ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പുതുതായി കോണ്‍സുലേറ്റുകള്‍ വരുന്നത്. വിസാ നടപടികള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇതുപകരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ യു.എ.ഇ കോണ്‍സുലേറ്റുകളുടെ എണ്ണം ആറായി ഉയരും. നിലവില്‍ ന്യൂഡല്‍ഹിക്കു പുറമെ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യു.എ.ഇക്ക് കോണ്‍സുലാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

 പലസ്തീന്‍ കത്തുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് മരണം, 700ലേറെ പേര്‍ക്ക് പരിക്ക് പലസ്തീന്‍ കത്തുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് മരണം, 700ലേറെ പേര്‍ക്ക് പരിക്ക്

ഇന്ത്യക്കാര്‍ക്ക് പുറമെ, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യു.എ.ഇ പൗരന്‍മാര്‍ക്കും സഹായകരമായ രീതിയില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഇന്ത്യക്കാര്‍ക്ക് വിസ ഉള്‍പ്പെടെയുള്ള സേവനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാനും ആപ്പ് ഉപകരിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന പറഞ്ഞു. യു.എ.ഇ എംബസി എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. ഇന്ത്യയിലത്തുന്ന യു.എ.ഇ പൗരന്‍മാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവ തിരികെ ലഭിക്കാന്‍ സഹായിക്കുന്നതിനുള്ള പ്രത്യേക സേവനവും ഇതില്‍ ലഭ്യമാണ്.

delhi

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. അടുത്ത ഫെബ്രുവരിയിലാണ് മോഡി യു.എ.ഇയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തുകയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 2015 ആഗസ്തിലെ ആദ്യ സന്ദര്‍ശനത്തിന് ശേഷമാണ് വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ഉഭയകക്ഷി ബന്ധത്തില്‍ വലിയ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. 2017ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായും ശെയ്ഖ് മുഹമ്മദ് ഇന്ത്യയിലെത്തിയിരുന്നു.

English summary
The UAE will open three new consular offices in India soon, the UAE Embassy in New Delhi has announced. The new offices in Chandigarh, Chennai and Hyderabad will help Indians in those regions to get UAE visas easily as they can avoid travelling to the existing three consular offices in distant cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X