യുഎഇയും തുർക്കിയും ബ്രസീലും വരെ: എണ്ണ കയറ്റുമതി ശക്തമാക്കി ഇന്ത്യ; എങ്ങനെ? എന്തുകൊണ്ട്
ഉക്രെയിന്റെ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിലെ എണ്ണാ ശുദ്ധീകരണാഗാർഥകളെ കനത്ത നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ, ആഗോള എണ്ണാ വിപണിയിലെ കുറവുകൾ നികത്താൻ മുന്നിട്ടിറങ്ങി ഇന്ത്യന്‍ കമ്പനികള്‍. റഷ്യയുടെ പ്രധാന വിപണികളിലുണ്ടായ ഇന്ധന വിതരണം അഭാവം പരിഹരിക്കാൻ സജീവ ഇടപെടലുകളാണ് ഇന്ത്യ നടത്തുന്നത്. സ്വകാര്യ മേഖലയിലെ എണ്ണ ശുദ്ധീകരണ കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നായര എനർജിയും ബ്രസീൽ, തുർക്കി, യുഎഇ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഇന്ധന വിതരണം വലിയ തോതില്‍ വർധിപ്പിച്ചിരിക്കുകയാണ്. റഷ്യൻ ഇന്ധനത്തിന് ബദലായി ഈ രാജ്യങ്ങൾ ഇന്ത്യയെ ആശ്രയിക്കുന്നതായി ഇക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഉക്രെയിൻ സൈന്യം റഷ്യയിലെ എണ്ണാ ശുദ്ധീകരണാഗാർഥകളിലും പൈപ്പ്‌ലൈൻ നെറ്റ്‌വർക്കുകളിലും ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചത്, പെട്രോൾ, ഡീസൽ ഉൽപാദനം കുറയ്ക്കാൻ കാരണമാകുകയായിരുന്നു. ശീതകാലത്തേക്ക് അടുക്കുന്നതിനാൽ ഇന്ധന ആവശ്യകത വർധിക്കുമ്പോൾ, ഈ ആക്രമണങ്ങൾ റഷ്യയിലെ പല പ്രദേശങ്ങളിലും പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനക്കുറവും വിലവർധനവും സൃഷ്ടിച്ചു. ആക്രമണത്തിലൂടെ റഷ്യയുടെ എണ്ണ-വാതക വിൽപ്പനയിലൂടെയുള്ള വരുമാനം കുറയ്ക്കുകയെന്ന തന്ത്രമാണ് യുക്രൈന്‍ പയറ്റുന്നത്. ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ശുദ്ധീകൃത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയില്‍ ദിവസവും 200000 ബാരല്‍ വരെ എണ്ണയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

"റഷ്യൻ ശുദ്ധീകര ശാലകളിലെ തടസ്സങ്ങളും പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ, ഭാഗികമായ ഡീസൽ നിരോധനം, പെട്രോൾ നിരോധനം നീട്ടൽ എന്നിവയെല്ലാം സെപ്റ്റംബർ അവസാനത്തോടെ റഷ്യയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെ പരിമിതപ്പെടുത്തി," കെപ്ലറിന്റെ റിഫൈനിംഗ് ആൻഡ് മോഡലിംഗ് ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിട്ടോലിയ പറഞ്ഞു. ആഭ്യന്തര ഇന്ധന ഡിമാന്‍ഡുകള്‍ക്ക് മുൻഗണന നൽകി റഷ്യ വിതരണത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ കയറ്റുമതികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ, ശുദ്ധീകൃത ഉൽപ്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞു.
റഷ്യയില്‍ നിന്നുള്ള വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ടത് ഇന്ത്യൻ ശുദ്ധീകരണകമ്പനികൾക്ക് വലിയ അവസരമാകുകയായിരുന്നു. ബ്രസീലിലേക്കുള്ള ഇന്ത്യൻ ശുദ്ധീകൃത ഉൽപ്പന്ന കയറ്റുമതി ഓഗസ്റ്റിലെ 40000 ബി പി ഡിയെ അപേക്ഷിച്ച് സെപ്റ്റംബറിൽ 97000 ബി പി ഡിയിലെത്തി. അതായത് ഇരട്ടിയിലധികം വർധനവ്. തുർക്കിയിലേക്കുള്ള കയറ്റുമതി 56000 ബി പി ഡിയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തുർക്കിയിലേക്ക് യാതൊരു വിധത്തിലുള്ള കയറ്റുമതിയും ഇന്ത്യ നടത്തിയിരുന്നില്ല.
ബ്രസീലിലേക്കും തുർക്കിയിലേക്കും ഭൂരിഭാഗം കയറ്റുമതികളും റിലയൻസ് നിന്നാണ്, നായരയുടെ പങ്ക് ചെറുതാണ്. റഷ്യൻ ഡീസലിന്റെ പ്രധാന ഇറക്കുമതിക്കാരായ ഈ രണ്ട് രാജ്യങ്ങളും മുമ്പ് റിലയൻസിന്റെ ചെറിയ ഉപഭോക്താക്കളായിരുന്നു. റഷ്യൻ എണ്ണയുടെ വലിയ ഇറക്കുമതിക്കാരായ യുഎഇയിലേക്കുള്ള ഇന്ത്യൻ ഇന്ധന വിതരണവും വർധിച്ചു. സെപ്റ്റംബറിൽ 201000 ബി പി ഡി ആയിരുന്നു യു എഇ യിലേക്കുള്ള ഇറക്കുമതി. ഓഗസ്റ്റില്‍ ഇത് 140000 ബി പി ഡി മാത്രമായിരുന്നു.
ഈജിപ്തിലേക്കും ടോഗോയിലേക്കും കയറ്റുമതി വർധിച്ചെങ്കിലും, യുഎസ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിതരണം കുറഞ്ഞു. സെപ്റ്റംബറിൽ ഇന്ത്യയുടെ മൊത്തം ശുദ്ധീകൃത ഉൽപ്പന്ന കയറ്റുമതി 14% വർധിച്ച് 1.59 മില്യൺ ബി പി ഡിയിലുമെത്തിയെന്നും കണക്കുകള്‍ പറയുന്നു.












Click it and Unblock the Notifications