കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ ബില്ലിനെതിരായ പ്രതിഷേധത്തില്‍ തിളങ്ങി മുലായം; അനുകൂലിച്ച് വോട്ട് ചെയ്ത് ഞെട്ടിച്ചു

Google Oneindia Malayalam News

ദില്ലി: യുഎപിഎ ഭേദഗതി ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തിന് മുന്നില്‍ നിന്നവരില്‍ സമാജ്‌വാദി പാര്‍ട്ടിയുമുണ്ടായിരുന്നു. എന്നാല്‍ വോട്ടിനിട്ടപ്പോള്‍ അനുകൂലിച്ച് വോട്ട് ചെയ്തു എസ്പി നേതാവ് മുലായം സിങ്. നേതാവിന്റെ വിചിത്രമായ നീക്കം ന്യായീകരിക്കാന്‍ പാടുപെടുകയാണ് എസ്പി.

Mulayam

ലോക് സഭയില്‍ വിഷയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ മുലായം സിങ് മാത്രമാണ് എസ്പി അംഗമായുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബില്ലിനെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് വരെ നടന്നു. ഇറങ്ങിപ്പോക്കിലും പങ്കെടുത്തു മുലായം. എന്നാല്‍ ബില്ല് വോട്ടിനിട്ടപ്പോള്‍ അനുകൂലിച്ച് വോട്ട് ചെയ്തവരില്‍ മുലായം സിങുമുണ്ടായിരുന്നു. അതുവരെ നടന്ന പ്രതിഷേധം നാടകമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

മുലായം യുഎപിഎ ബില്ലിനെ അനുകൂലിച്ചത് മനപ്പൂര്‍വമല്ല എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കാരണം, സഭയില്‍ മുലായത്തിന് അടുത്തായി ബിജെപി അംഗങ്ങളായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങും വീരേന്ദ്ര സിങ് മാസ്റ്റുമാണ് ഇരുന്നിരുന്നത്. മുലായത്തെ വോട്ട് ചെയ്യാന്‍ ഇരുവരും സഹായിക്കുകയും ചെയ്തിരുന്നു. ബില്ലിന് അനുകൂലമായി മുലായം വോട്ട് ചെയ്തതിനെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. മുലായവും മകന്‍ അഖിലേഷും തമ്മിലുള്ള ഭിന്നതയുടെ ഭാഗമാണിതെന്ന് പറയുന്നവരുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി മുലായം സംസാരിച്ചതും വിവാദമായിരുന്നു.

ആര്‍ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാആര്‍ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ

ലോക്‌സഭയില്‍ ബുധനാഴ്ചയാണ് യുഎപിഎ ഭേദഗതി ബില്ല് പാസായത്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന തരത്തിലാണ് പുതിയ ഭേദഗതി. നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഎപിഎ നിയമപ്രകാരം സംഘടനകളെ ഭീകരഗ്രൂപ്പുകളായി പ്രഖ്യാപിക്കാനാണ് ഇതുവരെ സാധിച്ചിരുന്നത്. ഇനി വ്യക്തികളെയും ഭീകരവാദികളായി സര്‍ക്കാരിന് പ്രഖ്യാപിക്കാന്‍ സാധിക്കും.

English summary
UAPA Bill: Samajwadi Party opposes, but Mulayam votes in support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X