Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച യൂബര്‍ ഡ്രൈവര്‍ പിടിയില്‍

ദില്ലി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ പീഡനം തുടര്‍ക്കഥയാകുന്നു. ഇത്തവണ യൂബര്‍ ടാക്‌സിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകയ്ക്കാണ് പീഡനമേറ്റത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നോയിഡയിലേക്ക് പോകവെയാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് പീഡനം ഏല്‍ക്കുന്നത്.

യൂബര്‍ ടാക്‌സി ഡ്രൈവര്‍ തന്നെ അപമാനിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടത്. ഗുഡ്ഗാവ് സ്വദേശിയാണ് അക്രമത്തിനിരയായത്. പോകേണ്ട വഴിയില്‍ കൂടി പോകാതെ വഴി തിരിച്ചു വിടുകയും പിന്നീട് യുവതിക്ക് സംശയം തോന്നിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

uber-taxi

നോയിഡ സെക്ഷന്‍ 15 മെട്രോ സ്‌റ്റേഷനു സമീപമെത്തിയപ്പോഴാണ് ഡ്രൈവര്‍ വഴിതെറ്റിച്ച് വിടാന്‍ ശ്രമിച്ചത്. കാറില്‍ നിന്ന് ഇറങ്ങി നടന്ന മാധ്യമപ്രവര്‍ത്തകയെ യൂബര്‍ ടാക്‌സി ഡ്രൈവര്‍ പിന്നീട് പിന്തുടരുകയായിരുന്നു. തുടര്‍ന്ന്, കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയുമായിരുന്നു.

രക്ഷയില്ലാതെ വന്നപ്പോള്‍ യുവതി പോലീസിനെ വിളിച്ച് വിവരമറിയിക്കുകയാണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+