രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ കാറിൽ വെച്ച് ബലാത്സംഗം ചെയ്തു; ഊബർ ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു; കർണാടകയിൽ യുവതിയെ ബലാത്സംഗം ചെയ്ത ഊബർ ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവറായ ദേവ് രാജ്ലു എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഡ്രൈവർ യുവതിയെ ആക്രമിച്ചത്. ബുധാനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ജാർഖണ്ഡ് സ്വദേശിയാണ് യുവതി. ഏറെ നാളുകളായി ബെഗളൂരിലാണ് യുവതി കഴിയുന്നത്. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് അവർ.കഴിഞ്ഞ ദിവസം എച്ച് എസ് ആർ ലേ ഔട്ടിൽ നിന്ന് മുരുഗേഷ് പാല്യയിലേക്കായിരുന്നു യുവതി കാബ് ബുക്ക് ചെയ്തത്. സുഹൃത്തിന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവൿ. ഇതിനിടയിലാണ് ഡ്രൈവർ ബലാത്സംഗം ചെയ്തത്.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
യുവതിയെ ഇറക്കാനുള്ള സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർ കാറിന്റെ ഡോറുകൾ പൂട്ടി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.. തുടർന്ന് അയാൾ അവളെ ടാക്സിയിൽ നിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. ഉടൻ തന്നെ വാഹനമെടുത്ത് കടന്നു കളഞ്ഞു. ഇതിനിടയിൽ യുവതി ഡ്രൈവറുടെ ഫോൺ തട്ടിയെടുത്തിരുന്നു. എന്നാൽ പിന്നോട്ട് പോയി ഫോൺ എടുക്കുന്നത് അപകടമാണെന്ന ഭയത്തിൽ ഡ്രൈവർ വേഗത്തിൽ പോകുകയായിരുന്നത്രേ. ഈ ഫോൺ നിലവിൽ പോലസിൻരെ കൈയ്യിലാണ്.
വഴിയിൽ പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്ന് യുവതി പറഞ്ഞു. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിച്ചു.












Click it and Unblock the Notifications