കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബറിന് നമ്മുടെ ലൊക്കേഷനും ഫേസ്ബുക്കിന് സുഹൃത്തുക്കളെയും അറിയാം... ഇതവരെ വല്ല്യേട്ടനാക്കും!!

സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കൗളിന്‍റേതാണ് നിരീക്ഷണം

  • By Sooraj
Google Oneindia Malayalam News

ദില്ലി: സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശങ്ങളില്‍പ്പെട്ടതാണെന്ന രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് വ്യാഴാഴ്ചയായിരുന്നു. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അക്ഷ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. ഇതോടെ പഴയ വിധികള്‍ അസാധുവാകുകയും ചെയ്തിരുന്നു. യൂബര്‍, ഫേസ്ബുക്ക്, ആലിബാബ തുടങ്ങി ജനം ആശ്രയിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ഒമ്പതംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് സഞ്ജയ് കൗള്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്.

എല്ലാം അവര്‍ക്കറിയാം

എല്ലാം അവര്‍ക്കറിയാം

നിങ്ങളുടെ ലൊക്കേഷനും സ്ഥിരമായി പോവുന്ന സ്ഥലങ്ങളുമെല്ലാം യൂബറിന് അറിയാമെന്നും സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും ഫേസ്ബുക്കിന് അറിയാമെന്നും മാറിക്കൊണ്ടിരിക്കുന്ന ഷോപ്പിങ് ശീലങ്ങള്‍ ആലിബാബ പോലുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്കും അറിയാമെന്ന് സഞ്ജയ് കൗള്‍ നിരീക്ഷിച്ചു.

പക്ഷെ...

പക്ഷെ...

ലോകത്തിലെ തന്നെ വലിയ ടാക്‌സി കമ്പനിയായ യൂബറിന് പക്ഷെ സ്വന്തമായി വാഹനമില്ല, ഫേസ്ബുക്കാവട്ടെ പുതിയ ഉള്ളടക്കങ്ങളൊന്നും സൃഷ്ടിക്കുന്നുമില്ല. ഓണ്‍ലൈനിലൂടെ ഏറ്റവുമധികം സാധനങ്ങള്‍ വിറ്റഴിക്കുന്ന ആലിബാബയാവട്ടെ പുതുതായി ഒന്നും കണ്ടുപിടിക്കുന്നില്ലെന്നും കൗള്‍ ചൂണ്ടിക്കാട്ടി.

വിശകലനം ചെയ്യുന്നു

വിശകലനം ചെയ്യുന്നു

എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കെ വ്യക്തികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും യൂബര്‍, ഫേസ്ബുക്ക്, ആലിബാബ പോലുള്ള സംവിധാനങ്ങള്‍ വിശകലനം ചെയ്യും. പുതിയ ട്രെന്‍ഡുകള്‍, മനുഷ്യന്റെ സ്വഭാവരീതികളിലെ മാറ്റം എന്നിവയടക്കമുള്ള വിവരങ്ങളെല്ലാം അവര്‍ക്കു ലഭിക്കും. ഇതാണ് അവരെ മുന്നോട്ട് നയിക്കുന്നതെന്നും കൗള്‍ പറഞ്ഞു.

വരുമാനമാര്‍ഗം

വരുമാനമാര്‍ഗം

ഇത്തരത്തില്‍ പൊതുജനങ്ങളുടെ സ്വാകാര്യ വിവരങ്ങളടക്കം എല്ലാം ശേഖരിച്ചുവച്ചാണ് ഇതുപോലെയുള്ള സ്വകാര്യ കമ്പനികള്‍ പരസ്യം നല്‍കി വരുമാനമുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വല്ല്യേട്ടനെപ്പോലെ....

വല്ല്യേട്ടനെപ്പോലെ....

ഒരാള്‍ക്കു മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അയാളെ നിയന്ത്രിക്കാനുള്ള അധികാരമാണ് യഥാര്‍ഥത്തില്‍ കിട്ടുന്നത്. വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ പുതിയ തീരുമാനങ്ങളെടുക്കാനും സ്വഭാവം രൂപീകരിക്കാനും സഹായിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യം നഷ്ടമായാല്‍ മറ്റൊരാള്‍ക്കു മേല്‍ വല്ല്യേട്ടനെപ്പോലെ അധികാരം നല്‍കുകയാണ് ഇതു ചെയ്യുകയെന്നും കോള്‍ അഭിപ്രായപ്പെട്ടു.

ബ്ലാക്ക്‌ബെറിയെ തടഞ്ഞു

ബ്ലാക്ക്‌ബെറിയെ തടഞ്ഞു

വ്യക്തികളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും നേരത്തേ ബ്ലാക്‌ബെറി കമ്പനിയെ സര്‍ക്കാര്‍ വിലക്കിയിരുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായി അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
Uber knows our location, Facebook our friends, Alibaba our shopping habits: Supreme court justice sanjay kaul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X