ഓലയും ഊബറുമൊക്കെ വീഴുമോ? ഭാരത് ടാക്സിയുമായി സർക്കാർ..നവംബറോടെ ടെസ്റ്റ് ഡ്രൈവ്
ഇന്ത്യയിലെ മെഗാ നഗരങ്ങളിലെ നിരത്തുകളിൽ ഓലയും ഊബറും അടക്കമുള്ള സ്വകാര്യ ടാക്സി സർവ്വീസുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് കൈയ്യും കണക്കുമില്ല. സുരക്ഷാ പ്രശ്‌നങ്ങൾ, ലഭ്യതക്കുറവ്, കടുത്ത മത്സരം എന്നിവയെല്ലാം യാതക്കാരെ വലക്കാറുണ്ട്. തിരക്കേറിയ സമയങ്ങളിൽ കുതിച്ചുയരുന്ന സർജ് പ്രൈസിംഗ് ആണ് മറ്റൊരു തലവേദന.
എന്തായാലും ഇത്തരം പ്രതിസന്ധികളിൽ നിന്നും യാത്രക്കാരെ സഹായിക്കാൻ പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. ഭാരത് ടാക്സി എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്സി സേവനം നടപ്പാക്കാനാണ് സർക്കാർ നീക്കം. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഭാരത് ടാക്സി അവതരിപ്പിക്കുക. പിന്നീട് രാജ്യത്തുടനീളം ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. ഒരു പൈലറ്റ് പ്രോജക്ടായാണ് ഇത് ആരംഭിക്കുന്നത്. പൈലറ്റ് ഘട്ടം നവംബറിൽ ഡൽഹിയിൽ തുടങ്ങും. തുടർന്ന് ഗുജറാത്തിലെ രാജ്‌കോട്ടിലും സാമ്പത്തിക വർഷാവസാനത്തോടെ മഹാരാഷ്ട്രയിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കമ്മീഷനില്ലാതെയും, സർജ് പ്രൈസിംഗ് ഒഴിവാക്കിയും, ഡ്രൈവർമാരുടെ വരുമാനം പൂർണ്ണമായും അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിയും, ഡ്രൈവർമാരെ കേന്ദ്രീകരിച്ചുള്ള ഒരു മാതൃകയാണ് ഭാരത് ടാക്സി ലക്ഷ്യമിടുന്നത്. ഈ പുതിയ സംരംഭം നിലവിലെ അരാജകത്വം അവസാനിപ്പിച്ച്, പ്രാദേശിക ഓപ്പറേറ്റർമാരെ ശാക്തീകരിച്ച്, ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാനുഭവം നൽകുകയാണ് ഭാരത് ടാക്സിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഓല, ഊബർ എന്നിവയിൽ നിന്ന് ഭാരത് ടാക്സിക്കുള്ള പ്രധാന വ്യത്യാസം, ഡ്രൈവർമാർ വെറും ജീവനക്കാർ എന്നതിലുപരി സഹകരണ സ്ഥാപനത്തിന്റെ സഹ ഉടമകൾ ആയിരിക്കും എന്നതാണ്. ഇത് ലാഭം നേരിട്ട് ഡ്രൈവർമാരിലേക്ക് എത്താൻ സഹായിക്കുകയും അവരുടെ സാമ്പത്തിക ചൂഷണം ഇല്ലാതാക്കുകയും തൊഴിലിന് മാന്യത നൽകുകയും ചെയ്യും.
ഓല, ഊബർ എന്നിവ ഡ്രൈവർമാരുടെ വരുമാനത്തിൽ നിന്ന് ഉയർന്ന കമ്മീഷൻ ഈടാക്കുമ്പോൾ, ഭാരത് ടാക്സി കമ്മീഷൻ ഈടാക്കില്ല. ഇത് ഡ്രൈവർമാർക്ക് നേരിട്ട് പ്രയോജനം ചെയ്യുകയും അവരുടെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും.
ഉത്സവ സീസണുകളിലോ ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിലോ സ്വകാര്യ ടാക്സി സേവനങ്ങൾ അമിതമായ സർജ് പ്രൈസിംഗ് ഈടാക്കാറുണ്ട്. എന്നാൽ ഭാരത് ടാക്സി ആപ്പിൽ സർജ് പ്രൈസിംഗ് ഉണ്ടാകില്ല. ഇത് യാത്രക്കാർക്ക് സുതാര്യവും താങ്ങാനാവുന്നതുമായ നിരക്കിൽ ടാക്സി ലഭ്യത ഉറപ്പാക്കുന്നു.
ഈ വലിയ പദ്ധതിക്കായി 300 കോടി രൂപയുടെ അംഗീകൃത മൂലധനം സമാഹരിച്ചിട്ടുണ്ട്. അമൂൽ, നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NCDC), ഇഫ്കോ എന്നിവയുൾപ്പെടെ രാജ്യത്തെ എട്ട് പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്.
അമൂലിന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയെ സഹകരണ ടാക്സി സംഘടനയുടെ ചെയർമാനായി നിയമിച്ചിട്ടുണ്ട്. ഒക്ടോബർ വരെ ഏകദേശം 650 ഡ്രൈവർമാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 5,000-ത്തിലധികം ഡ്രൈവർമാരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ പിന്തുണയുള്ള ടാക്സി സേവനങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ നവംബറിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിനായി ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് നവംബറിൽ ലഭ്യമാകും, എൻസിഡിസി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ദില്ലിയിൽ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിക്കായി ഭാരത് ടാക്സി ദില്ലി മെട്രോ റെയിൽ കോർപ്പറേഷനുമായും ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷനുമായും ചർച്ചകൾ നടത്തുന്നുണ്ട്. യാത്രക്കാർക്ക് ഭാരത് ടാക്സി മൊബൈൽ ആപ്ലിക്കേഷൻ വഴി ടാക്സി ബുക്ക് ചെയ്യാനും മെട്രോ ടിക്കറ്റ് വാങ്ങാനും സാധിക്കുമെന്ന് എൻസിഡിസി ഉദ്യോഗസ്ഥർ അറിയിച്ചു.
ഡ്രൈവർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, സഹകരണ സംഘം ഉദ്യോഗസ്ഥർ ദില്ലി ആസ്ഥാനമായുള്ള ഒരു എൻജിഒയുമായി ചർച്ചയിലാണ്. ഇതിലൂടെ നൂറ് 'മഹിളാ സാരഥി' (വനിതാ ഡ്രൈവർമാർ) കളെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications