കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബര്‍, ഒല ടാക്‌സികള്‍ക്ക് ദില്ലിയില്‍ നിരോധനം

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പ്രമുഖ ടാക്‌സി സര്‍വീസ് സ്ഥാപനങ്ങളായ യൂബര്‍, ഒല, ടാക്‌സി ഫോര്‍ ഷുവര്‍ എന്നിവയ്ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. ഇവയുടെ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കത്തയച്ചു.

യൂബര്‍, ഓല, ടാക്‌സി ഫോര്‍ ഷുവര്‍ എന്നിവയുടെ വെബ്‌സൈറ്റ് ബ്‌ളോക്ക് ചെയ്യാന്‍ എല്ലാ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അടിയന്തരനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടെലികോം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടും ഉണ്ട്.

uber.jpg -Properties

യൂബറിന്റെ ഡ്രൈവര്‍ വനിതാ യാത്രക്കാരിയെ മാനഭംഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് ആപ്പ് അടിസ്ഥാനമാക്കിയുള്ള ടാക്‌സികള്‍ക്ക് ദില്ലിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് യൂബര്‍.

ഇവ ഇപ്പേഴും സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ടെലികോം വകുപ്പിന് കത്തു നല്‍കിയത്.

English summary
The Department of Telecom (DoT) has issued a letter to Internet Service Providers (ISPs) to block websites of taxi operators Uber, TaxiForSure and Ola Cabs, following a request from the Delhi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X