കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് വ്യാജ കറന്‍സികള്‍.. വീഡിയോ വൈറല്‍!

  • By Desk
Google Oneindia Malayalam News

2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനം എട്ടിന്‍റെ പണിയായിരുന്നെന്ന് പറയാതിരിക്കാന്‍ വയ്യ. മുന്‍ഗാമികളുടെ അന്തകനായി പിറന്ന രണ്ടായിരത്തിന്‍റെ നോട്ടും കള്ളപ്പണക്കാരെ തുരത്താനാണെന്ന് ആക്രോശിച്ച് 500 രൂപ നോട്ട് നിര്‍ത്തലാക്കിയതുമെല്ലാം ദുരന്തങ്ങളുടെ പെരുമഴയാണ് പിന്നെ പ്രഖ്യാപിച്ചവര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ സമ്മാനിച്ചത്.

നോട്ട് നിരോധനത്തിന് പിന്നാലെ ആദ്യം വന്ന പൊല്ലാപ്പ് നോട്ട് ക്ഷാമം ആയിരുന്നു. അതുകഴിഞ്ഞപ്പോഴേക്കും വിരുതന്‍മാര്‍ പുതിയ നോട്ടുകളുടെ വ്യാജനും ഇറക്കി തുടങ്ങി. ഇതോടെ യഥാര്‍ത്ഥ നോട്ടും കള്ളനോട്ടും തിരിച്ചറിയാന്‍ പറ്റാതെ ബാങ്ക് ജീവനക്കാരും പെട്ടു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും എടിഎമ്മുകളില്‍ നോട്ട് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പിന്നാലെ മറ്റൊരു പ്രതിസന്ധി കൂടിയെത്തി. എടിഎമ്മിലൂടെ എത്തുന്നത് നല്ല കുറ്റം പറയാന്‍ പോലും ഒക്കാത്ത അഞ്ഞൂറിന്‍റേയും രണ്ടായിരത്തിന്‍റേയും കള്ളനോട്ടുകള്‍. എടിഎം വഴി കള്ളനോട്ടുകള്‍ വരുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോ വൈറലായിരിക്കുന്നത്.

വ്യാജന്‍മാര്‍ വിലസുന്നു

വ്യാജന്‍മാര്‍ വിലസുന്നു

വന്‍ കള്ളനോട്ടടിയാണ് രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നോട്ടുകള്‍ അവതരിപ്പിച്ചത് വ്യാജമാര്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. അഞ്ഞൂറ്, രണ്ടായിരം രൂപ നോട്ടുകളുടെ യഥാര്‍ത്ഥ നോട്ടുകളും വ്യാജ നോട്ടുകളും വേര്‍തിരിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്തിന് ബാങ്ക് പ്രതിനിധികള്‍ക്ക് പോലും ഇത് കഴിഞ്ഞില്ല. ഈ അവസരം പരമാവധി മുതലെടുക്കുകയാണ് നോട്ടടി വീരന്‍മാര്‍.

ഒറിജിനലിനെ വെല്ലും ഡ്യൂപ്പ്

ഒറിജിനലിനെ വെല്ലും ഡ്യൂപ്പ്

ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നും വ്യാജ നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് വിവരം. കാര്‍ഡ് എടിഎമ്മില്‍ ഇട്ട് പിന്‍ നമ്പര്‍ അടിച്ചാല്‍ എത്രയാണോ തുക ആവശ്യപ്പെട്ടത് അത്ര തന്നെ കൃത്യമായി ലഭിക്കും. ഒറ്റ കുഴപ്പമേ ഉള്ളൂ. ആര്‍ബിഐയുടെ പേരിലായിരിക്കില്ല ഇവയില്‍ പല നോട്ടുകളും അച്ചടിച്ചിരിക്കുന്നതെന്ന് മാത്രം. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്‍റെ അഞ്ഞൂറ് രൂപ നോട്ടിനെ വെല്ലുന്ന വ്യാജനാണ് മെഷീനില്‍ നിന്ന് വരുന്നതെന്നതാണ് ഞെട്ടിക്കുന്നത്.

വിരമിച്ച ഉദ്യോഗസ്ഥന്‍

വിരമിച്ച ഉദ്യോഗസ്ഥന്‍

അശോക് കുമാര്‍ പതക് എന്ന വിരമിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണ് വ്യാജ കറന്‍സികള്‍ ലഭിച്ച വിവരം ആദ്യം പുറത്ത് വിട്ടത്. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതിയിട്ടുള്ള നോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ നോട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായി.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതീയ മനോരഞ്ജന്‍ ബാങ്ക്, ഛുരന്‍ ലേബല്‍ എന്നിങ്ങനെയാണ് നോട്ടുകളില്‍ എഴുതിയിരിക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ വ്യാജ നോട്ടുകള്‍ പുറത്തേക്ക് വരുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്.അതേസമയം അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ബാങ്ക് ജീവനക്കാര്‍ തന്നെ നേരിട്ട് എടിഎമ്മുകളില്‍ എത്തി പണം നിക്ഷേപിച്ചിട്ടും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന ചോദ്യമാണ് അധികാരകളും ജനങ്ങളും ഉയര്‍ത്തുന്നത്.

വീഡിയോ വൈറല്‍

വീഡിയോ

English summary
subhash-nagar-atm-dispenses-fake-currency-notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X